അനുബന്ധ വാര്‍ത്തകള്‍
- സിനിമയ്ക്കുവേണ്ടി ജീവിക്കുകയാണ് ഷൈന്‍ !ഡബ്ബിങ്ങിലും നടന്‍ വേറെ ലെവല്‍, വീഡിയോ കാണാം
- ദേവ് മോഹനും വിനായകനും ഷെയിനും,'പന്ത്രണ്ട്' ഒരുങ്ങുന്നു
- 'കൊല്ലുമെന്ന് എഴുതി വിടരുത്';വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ എത്തിയ ഷൈന്‍ ടോം ചാക്കോ
- ഞാന്‍ ഈ കാലുംവെച്ച് ഒരാളെ തല്ലിയെന്ന് തോന്നുന്നുണ്ടോ? ; പ്രതികരണവുമായി ഷൈന്‍ ടോം ചാക്കോ
- വിനീത് ശ്രീനിവാസനൊപ്പം ഷൈന്‍ ടോം ചാക്കോ,'കുറുക്കന്' അണിയറയില്‍ ഒരുങ്ങുന്നു
ടോവിനോയുടെ പുതിയ ചിത്രം, നാരദനുശേഷം ആഷിഖ് അബു, 'നീലവെളിച്ചം'ചിത്രീകരണം ഏപ്രിലില്‍
ടോവിനോ തോമസ് തല്ലുമാല ചിത്രീകരണ തിരക്കിലാണ്. ഈ മാസം അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാകുന്ന സിനിമയ്ക്ക് ശേഷം നടന്‍ അടുത്തതായി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' ടീമിനൊപ്പം ചേരും.
'നീലവെളിച്ചം'ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും. ആഷിക് അബു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ടോവിനോയെ കൂടാതെ ഷൈന്‍ ടോം ചാക്കോ,റോഷന്‍ മാത്യൂസ്,റിമ കല്ലിങ്കല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഒപിഎം സിനിമാസും സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ബിജിപാലും റെക്സ് വിജയനും സംഗീതമൊരുക്കുന്നു.ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിംങ്ങും നിര്‍വഹിക്കുന്നു.