'കൊല്ലുമെന്ന് എഴുതി വിടരുത്';വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ എത്തിയ ഷൈന്‍ ടോം ചാക്കോ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 11 മാര്‍ച്ച് 2022 (16:57 IST)

ടോവിനോയുടെ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രമാണ് തല്ലുമാല. സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഒരാളെ തല്ലി എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെല്ലാം മറുപടിയുമായി നടന്‍ രംഗത്ത്.
പരുക്ക് പറ്റിയിരിക്കുന്ന കാലും വച്ച് ആരെയെങ്കിലും തല്ലുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ എന്നായിരുന്നു മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയ താരം ചോദിച്ചത്.പരുക്കേറ്റ ഷൈന്‍ വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് വന്നത്.പട സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ എത്തിയതായിരുന്നു താരം.

'ഞാന്‍ തല്ലില്ല, കൊല്ലും. ഇനി ഞാന്‍ കൊല്ലുമെന്ന് എഴുതി വിടരുത്. ഈ കാല് വച്ച് ഞാന്‍ തല്ലുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ'- എന്നാണ് ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നത്.


അതേസമയം തല്ലുമാല ചിത്രീകരണം പുരോഗമിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :