അനുബന്ധ വാര്‍ത്തകള്‍
- ലാലേട്ടന്‍ എനിക്ക് വിസ്മയം ആണ്, ഡിസംബര്‍ 2 ന് പൊളിക്കുവല്ലേ എന്ന് സംവിധായകന്‍ അഖില്‍ മാരാര്‍
- പ്രണവ് മോഹന്‍ലാലിന്റെ റിലീസ് പ്രഖ്യാപിച്ച ചിത്രം,'ഹൃദയം' ടീസര്‍
- മോഹന്‍ലാലിന്റെ യൂസഫ് അലി ഇക്ക, പിറന്നാള്‍ ആശംസകള്‍, കുറിപ്പ് വായിക്കാം
- മമ്മൂട്ടി, മോഹന്‍ലാല്‍ ഫാന്‍സ് തമ്മില്‍ തിയറ്ററില്‍ അടിയായേക്കാം; ഹരികൃഷ്ണന്സിന് രണ്ട് ക്ലൈമാക്സ് ഒരുക്കി ഫാസില്‍, മിനിസ്ക്രീനില്‍ വരുമ്പോള്‍ ഒറ്റ ക്ലൈമാക്സ്, കാരണം ഇതാണ്
- ദുല്‍ഖര്‍ മുതല്‍ മോഹന്‍ലാല്‍ വരെ; മരക്കാര്‍ തിയറ്റര്‍ റിലീസ് ആകാനുള്ള കാരണങ്ങള്‍ ഇതെല്ലാം
മോഹന്‍ലാലിന്റെ മോണ്‍സ്റ്ററില്‍ സുദേവ് നായരും, പുതിയ വിശേഷങ്ങള്‍ അറിഞ്ഞോ ?
മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് സുദേവ് നായര്‍. പത്തൊമ്പതാം നൂറ്റാണ്ട്, തുറമുഖം ഉള്‍പ്പെടെ നിരവധി ചിത്രങ്ങളാണ് നടന്റെ ഇനി വരാനുള്ളത്. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം മോണ്‍സ്റ്ററില്‍ അഭിനയിക്കാന്‍ ആയ സന്തോഷത്തിലാണ് സുദേവ്. ലാല്‍ ആരാധകനായ നടന് അദ്ദേഹത്തിനൊപ്പം വര്‍ക്ക്ഔട്ട് ചെയ്യുവാനും അവസരം ലഭിച്ചു. ചിത്രീകരണത്തിന് മുമ്പ് ഇരുവരും ഒരുമിച്ച് വ്യായാമം ചെയ്തു. ഫിറ്റ്‌നസിന് ഏറെ ശ്രദ്ധ നല്‍കുന്ന താരങ്ങളാണ് ഇരുവരും.
ഈയടുത്താണ് മോഹന്‍ലാല്‍ ലക്കി സിങായി വേഷമിടുന്ന മോണ്‍സ്റ്റര്‍ പ്രഖ്യാപിച്ചത്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.കൈയില്‍ തോക്കുമായി ഇരിക്കുന്ന മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാനാകുന്നത്. ആശീര്‍വാദ് സിനിമാസിന് ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.