അനുബന്ധ വാര്‍ത്തകള്‍
- ''മരക്കാര്‍' അതിമനോഹരമായ വിഷ്വല്‍ ട്രീറ്റ്'; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചശേഷം മോഹന്‍ലാല്‍ പറഞ്ഞത് ഇങ്ങനെ !
- മരക്കാറിലെ മൊയ്ദുവും പട്ടു മരക്കാറും, തിയറ്ററുകളില്‍ എത്തുന്ന സന്തോഷം പങ്കുവെച്ച് സുരേഷ് കൃഷ്ണയും സിദ്ദിഖും
- മരക്കാര്‍ തീയറ്ററുകളിലേക്ക് ? 150 തിയറ്ററുകളുടെ കൂട്ടായ്മ നിര്‍മ്മാതാക്കളുമായി ചര്‍ച്ചയില്‍
- 'മരക്കാര്‍' 'ഹോളിവുഡ് ലെവല്‍', ബിഗ് സ്ക്രീനില്‍ സിനിമ കണ്ട് സഹ നിര്‍മ്മാതാവ് സിജെ റോയ്
- മരക്കാര്‍ എത്ര കോടി രൂപയ്ക്ക് വിറ്റുപോയി ? ഒ.ടിടി റിലീസിന് മുമ്പുള്ള ചര്‍ച്ചകളില്‍ സിനിമാലോകം
ലാലേട്ടന്‍ എനിക്ക് വിസ്മയം ആണ്, ഡിസംബര്‍ 2 ന് പൊളിക്കുവല്ലേ എന്ന് സംവിധായകന്‍ അഖില്‍ മാരാര്‍
ഡിസംബര്‍ രണ്ടിനായി കാത്തിരിക്കുകയാണ് ഓരോ മോഹന്‍ലാല്‍ ആരാധകരും. മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിന് ഇനി ആഴ്ചകള്‍ മാത്രം. കൊട്ടാരക്കര മേഖലയിലെ ആദ്യ ടിക്കറ്റിന്റെ പ്രകാശനം സംവിധായകന്‍ അഖില്‍ മാരാര്‍ നിര്‍വഹിച്ചു.
അഖിലിന്റെ വാക്കുകള്‍
'ലാലേട്ടന്‍ എനിക്ക് വിസ്മയം ആണ്..അത്ര അനായാസമായാണ് അദ്ദേഹം കഥാപാത്രങ്ങളായി മാറുന്നത്..അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രത്തിന്റെ കൊട്ടാരക്കര മേഖലയിലെ ആദ്യ ടിക്കറ്റിന്റെ പ്രകാശനം നിര്‍വഹിക്കാനുള്ള ഭാഗ്യം ലഭിച്ചു എന്നത് എനിക്കേറെ സന്തോഷം നല്‍കുന്നു..
ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ അസോസിയേഷന്‍ കൊട്ടാരക്കര ടീമിന് എന്റെ എല്ലാവിധ ആശംസകളും..
അപ്പോഴെങ്ങനാ നമ്മള്‍ ഡിസംബര്‍ 2 ന് പൊളിക്കുവല്ലേ..
ടിക്കറ്റ് വേണമെന്നുള്ളവര്‍ക്ക് കമന്റ് ബോക്‌സിലേക്ക് സ്വാഗതം'- അഖില്‍ മാരാര്‍ കുറിച്ചു.