1. വിനോദം
  2. സിനിമ
  3. അണിയറ
  4. Marakkar: Arabikadalinte Simham trailer record

മോഹൻലാൽ കിംഗ്, റിലീസിനു മുമ്പ് പുത്തൻ റെക്കോർഡിട്ട് മരക്കാർ !

മോഹൻലാൽ
ആരാധകർ ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് മോഹൻലാലിൻറെ 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' കാണുവാനായി. റിലീസിന് മുമ്പേതന്നെ അവാർഡുകൾ വാരിക്കൂട്ടിയ ചിത്രം പ്രതീക്ഷകൾക്കും അപ്പുറം ഒരു അനുഭവമായിരിക്കും നൽകുക. ഇപ്പോഴിതാ പുതിയ റെക്കോർഡുകൾ സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.
 
ചിത്രത്തിൻറെ ട്രെയിലർ ഇതിനകം 20 മില്യണിലേറെ ആളുകളാണ് കണ്ടത്. അഞ്ചു ഭാഷകളായി നിർമ്മിച്ച സിനിമയുടെ ട്രെയിലറും ഇതേ ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. ഈ ഭാഷകളിലെ എല്ലാം ട്രെയിലറുകളുടെ കാഴ്ചക്കാരുടെ എണ്ണമാണ് 20 മില്യണിലേറെ വരുന്നത്. എട്ടുമാസം മുമ്പാണ് ചിത്രത്തിൻറെ ട്രെയിലർ പുറത്തുവന്നത്.
 
മാർച്ച് 26നായിരുന്നു മരയ്ക്കാർ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. നിലവിലെ സാഹചര്യത്തിൽ റിലീസ് ഇനിയും വൈകും. തീയേറ്റർ തുറന്നാലും ചിത്രം ഇപ്പോൾ റിലീസ് ചെയ്യില്ലെന്ന് ആൻറണി പെരുമ്പാവൂർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.  
അടുത്ത ലേഖനം
ജീത്തു ജോസഫ് വീണ്ടും മമ്മൂട്ടിയോട് കഥ പറഞ്ഞു, ഇത്തവണയും 'നോ' തന്നെ മറുപടി !