ജീത്തു ജോസഫ് വീണ്ടും മമ്മൂട്ടിയോട് കഥ പറഞ്ഞു, ഇത്തവണയും 'നോ' തന്നെ മറുപടി !

കെ ആർ അനൂപ്| Last Modified തിങ്കള്‍, 23 നവം‌ബര്‍ 2020 (18:06 IST)
പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ തിരക്കിൽ ആണ് ജിത്തു ജോസഫ്. മോഹൻലാലിൻറെ റാം, ദൃശ്യം 2 എന്നീ ചിത്രങ്ങൾ അദ്ദേഹത്തിൻറെ എഡിറ്റിംഗ് ടേബിളിൽ ഉണ്ട്. അതേസമയം മമ്മൂട്ടിയെ നായകനാക്കി സംവിധായകൻ ഇതുവരെയും സിനിമയൊന്നും ചെയ്തിട്ടില്ല. എന്നാൽ തൻറെ മൂന്ന് ചിത്രങ്ങളുടെ കഥ ആദ്യം പറഞ്ഞത് മമ്മൂട്ടിയോട് ആണെന്നാണ് ജിത്തു ജോസഫ് പറയുന്നത്.

പൃഥ്വിരാജിന്റെ മെമ്മറീസ്, മോഹൻലാലിൻറെ ദൃശ്യം തുടങ്ങിയ സിനിമകളുടെ കഥ ആദ്യം മമ്മൂട്ടിയോട് ആണ് സംവിധായകൻ പറഞ്ഞത്. എന്നാൽ ചില കാരണങ്ങൾ കൊണ്ട് മമ്മൂട്ടിക്ക് ഈ ചിത്രങ്ങൾ ചെയ്യാനായില്ല.

പിന്നീട്
ജിത്തു ജോസഫിന്റെ തന്നെ ബോളിവുഡ് പടമായ 'ബോഡി'യുടെ കഥയും ആദ്യം പറഞ്ഞത് മമ്മൂട്ടിയോട് ആയിരുന്നു. അദ്ദേഹത്തെ നായകനാക്കി ആ കഥയിൽ ഒരു മലയാള ചിത്രമൊരുക്കാൻ ആയിരുന്നു പ്ലാൻ. പക്ഷേ അത് മമ്മൂട്ടിക്ക് ഇഷ്ടം ആകാത്തതിനാൽ ഹിന്ദിയിലേക്ക് എത്തുകയായിരുന്നുവെന്ന് ജിത്തു ജോസഫ് വ്യക്തമാക്കി. എന്തായാലും മമ്മൂട്ടി-ജിത്തു ജോസഫ് ടീമിൻറെ ഒരു ചിത്രം ഭാവിയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :