ബിനീഷിനോട് വിശദീകരണം തേടും, പാർവതി തിരുവോത്തിന്റെ രാജി 'അമ്മ' അംഗീകരിച്ചു

അഭിറാം മനോഹർ| Last Modified വെള്ളി, 20 നവം‌ബര്‍ 2020 (20:59 IST)
ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ സാഹചര്യത്തിൽ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാൻ യോഗത്തിൽ തീരുമാനം. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ആരംഭിച്ചപ്പോൾ തന്നെ ബിനീഷ് കോടിയേരിയെ സംഘടനയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അമ്മയില്‍നിന്ന് പുറത്താക്കിയ സാഹചര്യം ഉണ്ടായിരുന്നു. സംഘടനയിലെ രണ്ടംഗങ്ങള്‍ക്ക് രണ്ടു നീതി എന്ന തരത്തിൽ മുന്നോട്ട് പോകാനാകില്ലെന്നും അംഗങ്ങൾ വാദിച്ചു.അതേസമയം സംഘടനയിൽ നിന്നും പുറത്ത് പോയ നടി പാർവതി തിരുവോത്തിന്റെ രാജിയും അമ്മ സ്വീകരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :