മമ്മൂട്ടിയോ ലാലോ അല്ല, ദുൽഖറാണ് പ്രിയപ്പെട്ട നടന്‍: സുധ കൊങ്കാര

കെ ആര്‍ അനൂപ്| Last Modified വെള്ളി, 20 നവം‌ബര്‍ 2020 (15:04 IST)
സൂര്യയുടെ 'സൂരരൈ പോട്ര്'ന്‍റെ തകർപ്പൻ വിജയത്തിനു ശേഷം തൻറെ അടുത്ത ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് സംവിധായിക സുധ കൊങ്കാര. തമിഴിലെ ചില എ-ലിസ്റ്റ് താരങ്ങളുമായി അവർ ചർച്ചയിലാണ് എന്നാണ് വിവരം.

ഇപ്പോഴിതാ മലയാള സിനിമയിലെ തൻറെ ഇഷ്ട
താരത്തെ കുറിച്ച് പറയുകയാണ് സുധ കൊങ്കാര. മോഹൻലാലും മമ്മൂട്ടിയും മികച്ച അഭിനേതാക്കളാണെന്ന് അവർ സമ്മതിക്കുന്നുണ്ടെങ്കിലും ദുൽഖർ സൽമാനാണ് സംവിധായികയ്ക്ക് ഇഷ്ടം കൂടുതലുള്ള നടന്‍. എന്തുകൊണ്ടാണ് ദുൽഖറിനോട് ഇത്ര ഇഷ്ടം എന്നതും സുധ വ്യക്തമാക്കി.


സിനിമ മോശമായാലും, ദുൽഖർ എല്ലായ്പ്പോഴും ഏറ്റവും മികച്ചത് നൽകിയിട്ടുണ്ട്, അത് അതിശയകരമായ ഒരു ക്വാളിറ്റി ആണെന്നും അവർ പറഞ്ഞു.

പ്രശസ്‌ത കൊറിയോഗ്രാഫർ ബ്രിന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഹേ സിനാമിക’യുടെ ഭാഗമാണ് ഇപ്പോള്‍ ദുൽഖർ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :