അനുബന്ധ വാര്‍ത്തകള്‍
- ഫഹദ് ഫാസില്‍- നിമിഷ സജയന് ചിത്രം 'മാലിക്' തിയേറ്ററുകളിലേക്ക്, ആശംസ അറിയിച്ച് മമ്മൂട്ടി
- 'മമ്മൂട്ടിയോടുള്ള ആരാധന സിനിമയായി മാറി', 'ദി പ്രീസ്റ്റ്' വിശേഷങ്ങളുമായി സംവിധായകന് ജോഫിന്‍
- മമ്മൂട്ടിയുടെ 'ഭീഷ്മ പര്‍വ്വ'ത്തില്‍ നാദിയ മൊയ്തുവും, ചിത്രീകരണം പുരോഗമിക്കുന്നു
- ഓരോ സിനിമ എഴുതി കഴിഞ്ഞാലും മമ്മൂട്ടിയുമായുമായി സിനിമ ചെയ്യുന്നതിനെ പറ്റി സംസാരിക്കും എന്നാൽ: രഞ്ജൻ പ്രമോദ്
- 'ദി പ്രീസ്റ്റ്' സെക്കന്‍ഡ് ടീസറിന് 1.8 മില്യന്‍ കാഴ്ചക്കാര്‍, സന്തോഷം പങ്കുവെച്ച് നിര്‍മാതാക്കള്‍
മമ്മൂട്ടിയുടെ ഗണ്‍മാനായി ബിനു പപ്പു, 'വണ്‍' ക്യാരറ്റര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത് !
മമ്മൂട്ടിയുടെ 'വണ്‍' റിലീസിനൊരുങ്ങുകയാണ് സിനിമയുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി മമ്മൂട്ടി എത്തുമ്പോള്‍ ഗണ്‍മാനായി വേഷമിടുന്നത് കുതിരവട്ടം പപ്പുവിന്റെ മകന് ബിനു പപ്പുവാണ്. ചീഫ് സെക്രട്ടറിയായി സംവിധായകനും നടനുമായ ശങ്കര്‍ രാമകൃഷ്ണനും വേഷമിടുന്നു.കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുന്ന ആളുകള്‍ക്കിടയിലൂടെ നടന്നുപോകുന്ന മമ്മൂട്ടിയുടെ പുതിയ പോസ്റ്ററും പുറത്തു വന്നു. പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ നെഞ്ച് വിരിച്ച് മുന്നോട്ട് നടന്നുനീങ്ങുന്ന മുഖ്യമന്ത്രിയായാണ് മമ്മൂട്ടിയെ കാണാനാകുന്നത്.
കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി മമ്മൂട്ടി എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ വലുതാണ്.ബോബി-സഞ്ജയ് ടീമിന്റെതാണ് തിരക്കഥ.സന്തോഷ് വിശ്വനാഥാണ് സിനിമ സംവിധാനം ചെയ്യുന്നത്. നിമിഷ സജയനും ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അടുത്ത ലേഖനം