കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 3 മാര്‍ച്ച് 2021 (09:21 IST)
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു വിഷ്ണു ഉണ്ണികൃഷ്ണന് മകന്‍ മാധവ് ജനിച്ചത്. ഇപ്പോളിതാ അച്ഛനെയും മകനെയും ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. 'ഞാനും എന്റെ മോനും, നല്ലയിനം ക്യാപ്ഷനുകള്‍ ക്ഷണിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ്' നടന്‍ ചിത്രം പങ്കുവെച്ചത്. വിഷ്ണുവിനോട് സാമ്യമുള്ള ഒരു നോട്ടമാണ് ചിത്രത്തിലെ ഹൈലൈറ്റ്. നിരവധി കമന്റുകള്‍ ആണ് ചിത്രത്തിന് താഴെ വരുന്നത്. ആ നോട്ടം അതുപോലെ തന്നെയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലായിരുന്നു വിഷ്ണുവിന്റെയും ഐശ്വര്യയുടെയും വിവാഹം. നിരവധി സിനിമകളാണ് നടന്റെതായി ഒരുങ്ങുന്നത്. അജ്മല്‍ അമീര്‍-വിഷ്ണു ഉണ്ണികൃഷ്ണന്‍ 'ഈയല്‍' എന്നൊരു ചിത്രം അടുത്തിടെയാണ് പ്രഖ്യാപിച്ചത്.ബിബിന്‍ ജോര്‍ജ്ജും വിഷ്ണു ഉണ്ണികൃഷ്ണനും സംവിധായകര്‍ ആകുന്ന ഒരു ചിത്രവും അടുത്തു തന്നെ തുടങ്ങും.അന്ന രേഷ്മ രാജനൊപ്പം 'രണ്ട്' എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്.ഏപ്രില്‍ ഒമ്പതിന് സിനിമ പ്രദര്‍ശനത്തിനെത്തും.