പ്രായത്തെ പിടിച്ചുകെട്ടി മഞ്ജു വാര്യര്‍ മുന്നോട്ട്, 'ചതുര്‍മുഖം' ലുക്ക് വൈറലാകുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 മാര്‍ച്ച് 2021 (10:45 IST)

ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യരുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. ഇപ്പോളിതാ തന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നായ 'ചതുര്‍മുഖം'ലെ ലുക്ക് വെളിപ്പെടുത്തിയിരിക്കുകയാണ് മഞ്ജു. ഒരു ചിരിയോടെ കൈവീശി കാണിക്കുന്ന താരത്തിന്റെ പുതിയ ചിത്രം നടി തന്നെയാണ് പങ്കുവെച്ചത്. വര്‍ഷങ്ങള്‍ മുന്നോട്ടുപോകുമ്പോള്‍ മഞ്ജുവിനെ പ്രായം പിന്നോട്ട് ആണല്ലോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ സിനിമയെന്ന വിശേഷണവുമായാണ് 'ചതുര്‍മുഖം' ലീസിന് ഒരുങ്ങുന്നത്.

രഞ്ജിത്ത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി വെയിന്‍, അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് ചേര്‍ന്നാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :