അനുബന്ധ വാര്‍ത്തകള്‍
- വിജയുടെ ബീസ്റ്റിലെ ബിജിഎം, പൂജ ഹെഗ്ഡെയ്ക്കായി സ്പെഷ്യല്‍ വീഡിയോ പുറത്തിറക്കി സണ്‍ പിക്ചേഴ്സ്
- വിക്രമാദിത്യയുടെ പ്രേരണ, പൂജ ഹെഗ്ഡെയ്ക്ക് പിറന്നാള്‍ ആശംസകളുമായി പ്രഭാസ്
- എക്കാലത്തെയും ഇതിഹാസം, അമിതാഭ് ബച്ചന് പിറന്നാള്‍ ആശംസകളുമായി പ്രഭാസ്
- പ്രഭാസിന്റെ 25-മത്തെ ചിത്രം,'സ്പിരിറ്റ്' എത്തുന്നത് എട്ടു ഭാഷകളിലായി
- പ്രഭാസിന്റെ 25-ാം ചിത്രം, ഇതുവരെ ചെയ്യാത്ത കഥാപാത്രം, പ്രഖ്യാപനത്തിന് മൂന്ന് ദിവസങ്ങള്‍
ആരാണ് വിക്രമാദിത്യന്‍? പ്രഭാസിന്റെ രാധേ ശ്യാം രണ്ടാമത്തെ ടീസര്‍
പ്രഭാസിന്റെ രാധേ ശ്യാം റിലീസിന് ഒരുങ്ങുകയാണ് .2022 ജനുവരി 14 -ന് സിനിമ തിയറ്ററുകളിലെത്തും. സിനിമയുടെ രണ്ടാമത്തെ ടീസര്‍ ഒക്ടോബര്‍ 23ന് പുറത്തുവരുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രമായ വിക്രമാദിത്യനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടായിരിക്കും ടീസര്‍.
റൊമാന്റിക് മൂഡില്‍ ചിത്രീകരിച്ച ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.യൂറോപ്യന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ പീരിയഡ് പ്രണയകഥയാണ് ഈ ചിത്രം. മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍, സച്ചിന്‍ ഖേദെക്കര്‍,ഭാഗ്യശ്രീ, പ്രിയദര്‍ശി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.