കെ ആര്‍ അനൂപ്|
Last Modified ശനി, 17 ജൂലൈ 2021 (08:58 IST)
അന്ന ബെന്‍ നായികയായെത്തിയ 'ഹെലന്‍' ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. സര്‍വൈവര്‍ ത്രില്ലറായ സിനിമയുടെ ഹിന്ദി പതിപ്പിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും എന്നാണ് പുതിയ വിവരം.
ഹെലന്റെ സംവിധായകന്‍ മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ബോളിവുഡ് പതിപ്പും സംവിധാനം ചെയ്യുക. ഹിന്ദിയില്‍ അന്ന ബെന്നിന്റെ വേഷം ചെയ്യുന്നത് ജാന്‍വി കപൂര്‍ ആണ്.മിലി എന്നായിരിക്കും ഹിന്ദി റീമേക്കിന്റെ പേര്.
ഗുഞ്ചന്‍ സക്സേന ദി കാര്‍ഗില്‍ ഗേള്‍, റൂഹി തുടങ്ങിയ ചിത്രങ്ങളാണ് ജാന്‍വിയുടേതായി ഒടുവില്‍ റിലീസ് ചെയ്തത്.
ഹെലന്റെ തമിഴ് പതിപ്പ് 'അന്‍പിര്‍ക്കിനിയാള്‍' അടുത്തിടെ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.