ബിനു പപ്പുവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു, സന്ദേശങ്ങളും റിക്വസ്റ്റുകളും അവഗണിക്കണമെന്ന് നടന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 ജൂലൈ 2021 (11:10 IST)

തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് നടന്‍ ബിനു പപ്പു. ഈ അക്കൗണ്ടില്‍ നിന്ന് സന്ദേശങ്ങളും റിക്വസ്റ്റുകളും വരുകയാണെങ്കില്‍ അത് അവഗണിക്കാനും അദ്ദേഹം ആരാധകരോട് പറഞ്ഞു. ബിനു പപ്പു എന്ന പേരുള്ള ഫേസ്ബുക്ക് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്.

നേരത്തെ നടനും സംവിധായകനുമായ അനൂപ് മേനോന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞാണ് അക്കൗണ്ട് വീണ്ടെടുത്തത്. ഫോളോവേഴ്‌സിന്റെ എണ്ണം കുറഞ്ഞെന്നും തന്റെ പല പോസ്റ്റുകളും നഷ്ടപ്പെട്ടെന്നും നടന്‍ പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :