'നായാട്ട്'ന് മുമ്പ് വീട്ടിലെ ജോലികള്‍ തീര്‍ത്ത് ചാക്കോച്ചന്‍, ചിത്രം ഏപ്രില്‍ 8 ന് തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 29 മാര്‍ച്ച് 2021 (17:04 IST)

'ചാര്‍ലി'യ്ക്ക്‌ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് നായാട്ട്. കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍, ജോജു ജോര്‍ജ് എന്നിവര്‍ കഥാപാത്രങ്ങളായി എത്തുന്നത്. മൂവരും പോലീസ് ഉദ്യോഗസ്ഥര്‍ കൂടിയാണ്. വീട്ടിലെ ജോലികള്‍ ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ കഥാപാത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഏപ്രില്‍ എട്ടിന് ചിത്രം തിയേറ്ററുകളിലെത്തും.

ചിത്രമൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആകാനാണ് സാധ്യത. ഷാഹി കബീറിന്റെതാണ് രചന. ഛായാഗ്രഹണം ഷൈജു ഖാലിദും എഡിറ്റിംഗ് മഹേഷ് നാരായണനും നിര്‍വഹിക്കുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയാണ് സംഗീതമൊരുക്കുന്നത്. സംവിധായകന്‍ രഞ്ജിത്തിന്റെയും ശശികുമാറിന്റെയൂം ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയിന്‍ പിക്‌ചേഴ്‌സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :