മുഖ്യമന്ത്രി പിണറായി വിജയനുമായി കടയ്ക്കല്‍ ചന്ദ്രന് സാമ്യമുണ്ടോ? മറുപടി നല്‍കി മമ്മൂട്ടി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 29 മാര്‍ച്ച് 2021 (17:01 IST)

'വണ്‍' എന്ന ചിത്രത്തിന്റെ വിജയം ആഘോഷമാക്കിയിരിക്കുകയാണ് മമ്മൂട്ടിയും അണിയറ പ്രവര്‍ത്തകരും. പ്രഖ്യാപിച്ച മുതലേ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കടയ്ക്കല്‍ ചന്ദ്രന് സാമ്യമുണ്ടെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ചിത്രം തിയേറ്ററുകളിലെത്തി വിജയം ആഘോഷിക്കുന്ന വേളയില്‍ ഇതേ ചോദ്യം മമ്മൂട്ടിയോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി സാമ്യമുണ്ടോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ക്ക് വിരാമമിട്ടുകൊണ്ട് മമ്മൂട്ടി മറുപടി നല്‍കി.

എല്ലാ മുഖ്യമന്ത്രിമാരുടെയും വാഹനത്തിന്റെ നമ്പര്‍ ഒന്നാണ്. അതിപ്പോള്‍ സാമ്യത്തിന് കാരണമല്ല. പിണറായിയുടേതായി മാനറിസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നാണ് മെഗാസ്റ്റാര്‍ മറുപടിയായി പറഞ്ഞത്.

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍
മധു, ജോജു ജോര്‍ജ്, സലിം കുമാര്‍,ബാലചന്ദ്രമേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍ ലെ ലോപ്പസ്, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു, വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി, സാബ് ജോണ്‍, ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ് തുടങ്ങി വന്‍ തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :