നായാട്ട്'ലെ ജോജു ജോര്‍ജിന്റെ ലുക്ക് വെളിപ്പെടുത്തി രഞ്ജിത്ത്, ഏപ്രില്‍ എട്ടിന് ചിത്രം തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 മാര്‍ച്ച് 2021 (15:38 IST)

'നായാട്ട്' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ ജോജു ജോര്‍ജിന്റെ രൂപം വെളിപ്പെടുത്തിയിരിക്കുകയാണ് ഈ സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ രഞ്ജിത്ത്. തണുപ്പിനെ പ്രതിരോധിക്കാന്‍ എന്നോണം ഷര്‍ട്ടിനു മുകളില്‍ കട്ടിയുള്ള വസ്ത്രമണിഞ്ഞ് ഓടുന്ന നടന്റെ ചിത്രമാണ് അദ്ദേഹം പങ്കു വെച്ചത്. കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ എന്നിവരാണ് ജോജുവിനെ കൂടാതെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. പോലീസ് യൂണിഫോമില്‍ മൂവരും എത്തുന്ന ചിത്രമൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആകാനാണ് സാധ്യത. ഏപ്രില്‍ എട്ടിന് നായാട്ട് തിയേറ്ററുകളിലെത്തും.

മാര്‍ട്ടിന്‍ പ്രക്കാട്ടാണ് സംവിധാനം ചെയ്യുന്നത്.ഷാഹി കബീറിന്റെതാണ് രചന. ഛായാഗ്രഹണം ഷൈജു ഖാലിദും എഡിറ്റിംഗ് മഹേഷ് നാരായണനും നിര്‍വഹിക്കുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയാണ് സംഗീതമൊരുക്കുന്നത്. സംവിധായകന്‍ രഞ്ജിത്തിന്റെയും ശശികുമാറിന്റെയൂം ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയിന്‍ പിക്‌ചേഴ്‌സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :