കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 24 മാര്‍ച്ച് 2021 (15:02 IST)
'തീവണ്ടി' സംവിധായകന്‍ ഫെല്ലിനി ടി.പി ഒരുക്കുന്ന തമിഴ്-മലയാളം ചിത്രം ഒറ്റ് ഗോവയില്‍ ചിത്രീകരണം ആരംഭിച്ചു. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.തെലുങ്ക് നടി ഈഷ റെബ്ബയാണ് നായിക.
''ഒറ്റ്'നായി ഫെലിനി, ഷാജി നടേശന്‍ (ഓഗസ്റ്റ് സിനിമാസ്), ആര്യ എന്നിവരുമായി കൈകോര്‍ക്കുന്നു.ഇത് എന്റെ ആദ്യത്തെ തമിഴ് സിനിമയാണ്. എക്കാലത്തെയും ആകര്‍ഷകവും സ്‌റ്റൈലിഷുമായ അരവിന്ദ് സ്വാമിയുടെ കൂടെ ഗോവയില്‍ ചിത്രീകരണം ഇന്ന് ആരംഭിച്ചു'-കുഞ്ചാക്കോ ബോബന്‍ കുറിച്ചു.
തമിഴ്-മലയാളം ദ്വിഭാഷ ചിത്രംകൂടിയാണിത്. അതിനാല്‍ തന്നെ രണ്ടു ഭാഷകളില്‍ നിന്നുള്ള പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കും. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ അരവിന്ദ് സ്വാമി വില്ലന്‍ വേഷത്തിലെത്തുന്നുവെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. എസ് സജീവ് ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.