അനുബന്ധ വാര്‍ത്തകള്‍
- 'സിഗരറ്റ് വലിക്കാന്‍ വയ്യ'; തീവണ്ടിയില്‍ ടൊവിനോയ്ക്ക് പകരം അഭിനയിക്കേണ്ടത് ചാക്കോച്ചന്‍, കഥ കേട്ട് പറ്റില്ലെന്ന് പറഞ്ഞു
- ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ കുഞ്ചാക്കോ ബോബന്‍ അഭിനയിക്കാത്തതിനു ഒരു കാരണമുണ്ട്
- മരക്കാറിനെ പേടിച്ച് പല സിനിമകളും റിലീസ് മാറ്റി, തീയതി മാറ്റാതെ 'ഭീമന്റെ വഴി', ഇന്നുമുതല്‍ തിയറ്ററുകളില്‍
- 'കടുവ' ടീസര്‍, പൃഥ്വിരാജ് ചിത്രം എങ്ങനെയുള്ളത് ആയിരിക്കുമെന്ന ആദ്യ സൂചന
- തടി കുറച്ച് സംയുക്ത മേനോന് ? പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാവുന്നു
'ഒറ്റ്'ന് മുമ്പ് 'തീവണ്ടി'യില്‍ നായകനായി വിളിച്ചു, പോയില്ല, കാരണം വെളിപ്പെടുത്തി കുഞ്ചാക്കോബോബന്‍ !
ടോവിനോയെ നായകനാക്കി 2018ല്‍ നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമാണ് തീവണ്ടി. സിനിമയില്‍ ആദ്യം നായകനായി നിര്‍മാതാക്കള്‍ മനസ്സില്‍ കണ്ടത് കുഞ്ചാക്കോ ബോബനെയായിരുന്നു. എന്നാല്‍ അത് ടോവിനോയിലേക്ക് എത്തി. അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ചാക്കോച്ചന്‍.
തീവണ്ടിക്ക് ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന ഒറ്റില്‍ കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.തീവണ്ടി എന്ന ചിത്രം തന്റെ അടുത്താണ് ഏറ്റവും ആദ്യം വന്നതെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. അന്നത് എന്തുകൊണ്ട് ചെയ്തില്ലെന്ന് വിശദീകരിക്കുന്നുണ്ട് താരം.
തനിക്കു സിഗരറ്റ് വലിക്കുന്ന കഥാപാത്രം ആയി അഭിനയിക്കാന്‍ ഉള്ള ബുദ്ധിമുട്ടു കൊണ്ടാണ് അത് ചെയ്യാത്തത് എന്നാണ് ചാക്കോച്ചന്‍ പറയുന്നത്.ആ കഥാപാത്രം ചെയ്തു ഫലിപ്പിക്കാന്‍ തനിക്കു കഴിയില്ലെന്നും തോന്നി.ജീവിതത്തില്‍ സിഗരറ്റ് വലിക്കാത്ത താന്‍, ചെയിന്‍ സ്‌മോക്കര്‍ ആയി അഭിനയിച്ചാല്‍ ആരോഗ്യ പ്രശ്‌നം വരെ ഉണ്ടാവുമെന്നും ഷൂട്ടിംഗ് പോലും വിചാരിച്ച സമയത്തു തീരില്ലെന്നും അവരോട് പറഞ്ഞിരുന്നു. അങ്ങനെയാണ് വേറെ ആളിലേക്കു സിനിമ പോയതെന്ന് കുഞ്ചാക്കോബോബന്‍ അഭിമുഖത്തിനിടെ പറഞ്ഞു.