മരക്കാറിനെ പേടിച്ച് പല സിനിമകളും റിലീസ് മാറ്റി, തീയതി മാറ്റാതെ 'ഭീമന്റെ വഴി', ഇന്നുമുതല്‍ തിയറ്ററുകളില്‍

കെ ആര്‍ അനൂപ്| Last Updated: വെള്ളി, 3 ഡിസം‌ബര്‍ 2021 (10:14 IST)

'തമാശ' സംവിധായകന്‍ സംവിധാനം ചെയ്യുന്ന ഭീമന്റെ വഴിയില്‍ കുഞ്ചാക്കോ ബോബന്‍,ചെമ്പന്‍ വിനോദ്,ചിന്നു ചാന്ദ്നി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.ചെമ്പന്‍ വിനോദ് ജോസിന്റേതാണ് തിരക്കഥ.

മരക്കാറിനെ പേടിച്ച് പല സിനിമകളും റിലീസ് മാറ്റിയെങ്കിലും. ആദ്യം പ്രഖ്യാപിച്ച തീയതിയുമായി മുന്നോട്ടു പോകുകയായിരുന്നു ഭീമന്റെ വഴി നിര്‍മാതാക്കള്‍. കേരളത്തില്‍ 109 സ്‌ക്രീനുകളിലാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്.

നവംബര്‍ 26 ന് റിലീസ് പ്രഖ്യാപിച്ച സുമേഷ് & രമേഷ്, ഡിസംബര്‍ 3ന് റിലീസ് പ്രഖ്യാപിച്ച ജോജു ജോര്‍ജ് ചിത്രം ജനുവരി 7 ലേക്ക് മാറ്റി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :