അനുബന്ധ വാര്‍ത്തകള്‍
- ലൈംഗികത, പ്രണയം, വിവാഹേതര ബന്ധങ്ങള്‍; മലയാളി സദാചാര ബോധത്തിന്റെ വാര്‍പ്പുമാതൃകകളെ തച്ചുടയ്ക്കുന്ന 'ഭീമന്റെ വഴി'
- ബാക്കിയുള്ള നടിമാരെ പോലെയല്ല, പ്രണയവുംകൊണ്ട് ഭാവനയുടെ അടുത്ത് ചെന്നാല്‍ ചിരി തുടങ്ങും; കുഞ്ചാക്കോ ബോബന്
- കോളേജില്‍ നിന്ന് കുറേ പെണ്‍കുട്ടികള്‍ വന്നു ഓട്ടോഗ്രാഫ് വാങ്ങി, അതിലൊരാള്‍ പ്രിയയായിരുന്നു; റൂമിലെ വാതിലിലൂടെ ചാക്കോച്ചന് ആ പെണ്‍കുട്ടിയെ നോക്കി നിന്നു, ചോക്ലേറ്റ് നായകന്റെ വിവാഹം ഇങ്ങനെ
- സുഹൃത്തിന് വേണ്ടി പ്രമലേഖനവുമായി കുഞ്ചാക്കോ ബോബന് കോളേജിലെ സുന്ദരിയുടെ അടുത്തെത്തി, ആ പെണ്‍കുട്ടിക്ക് പ്രണയം കുഞ്ചാക്കോ ബോബനോട്; വെട്ടിലായി ചാക്കോച്ചന്
- ചെമ്പന്റെ ഭാര്യ മറിയവും സിനിമയിലേക്ക്, ഭീമന്റെ വഴിയിലൂടെ അരങ്ങേറ്റം
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ കുഞ്ചാക്കോ ബോബന്‍ അഭിനയിക്കാത്തതിനു ഒരു കാരണമുണ്ട്
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത സിനിമയാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തിയറ്ററുകളില്‍ വന്‍ വിജയമായിരുന്നു. സുരാജിന്റെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
യഥാര്‍ഥത്തില്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ അഭിനയിക്കാന്‍ സൂപ്പര്‍താരം കുഞ്ചാക്കോ ബോബന് ക്ഷണം കിട്ടിയതാണ്. സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ കഥയുമായി തന്റെ അടുത്തുവന്ന സംഭവം കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തി. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ കഥയുമായി സംവിധായകന്‍ തന്റെ അടുത്താണ് ആദ്യം എത്തിയതെന്നും പക്ഷെ തനിക്കു അത് ഒന്നും മനസ്സിലാവാത്തത് കൊണ്ടാണ് ഒഴിവായതെന്നും കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തി. എന്നാല്‍ ചിത്രം കണ്ട താന്‍ അത്ഭുതപ്പെട്ടു പോയി എന്നും അതിനു ശേഷമാണു രതീഷ് ഒരുക്കുന്ന എന്ന താന്‍ 'കേസ് കൊട്' എന്ന ചിത്രം ചെയ്യാന്‍ തീരുമാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു.