1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Director Sunil Ibrahim talks about Roy

'എന്റെ റോയ്ക്ക് ഇപ്പോള്‍ ഈ രൂപമാണ്'; സുരാജിന് നന്ദി പറഞ്ഞ് സംവിധായകന്‍ സുനില്‍ ഇബ്രാഹിം

സുനില്‍ ഇബ്രാഹിം
സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'റോയ്'. സുരാജ് വെഞ്ഞാറമൂട് ടൈറ്റില്‍ റോളിലെത്തുന്നത്. മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെന്ന് തോന്നുന്നു.എന്റെ റോയ്ക്ക് ഇപ്പോള്‍ ഈ രൂപമാണെന്ന് പറഞ്ഞുകൊണ്ട് സുരാജ് വെഞ്ഞാറമൂടിന് നന്ദി പറഞ്ഞിരിക്കുകയാണ് സുനില്‍
 
'സങ്കല്പത്തില്‍ നിന്നും കഥാപാത്രം സ്വതന്ത്രമാകുന്ന നിമിഷങ്ങള്‍! നടന്‍ കഥാപാത്രത്തിന്റെ ജീവനും ശ്വാസവുമായി മാറുമ്പോള്‍ സിനിമയില്‍ ഞാനേറ്റവും ആസ്വദിക്കുന്നത് ഈ നിമിഷങ്ങളാണ്.എന്റെ റോയ്ക്ക് ഇപ്പോള്‍ ഈ രൂപമാണ്.നന്ദി സുരാജ് വെഞ്ഞാറമൂട്'- സുനില്‍ ഇബ്രാഹിം കുറിച്ചു
 
ഒരു ഫാമിലി ത്രില്ലര്‍ സിനിമയാണിത്. റോയ് ഒരു അന്തര്‍മുഖനായ വ്യക്തിയാണ്. അവന്റെ ഭാര്യക്ക് ജീവിതത്തെക്കുറിച്ച് വ്യത്യസ്ത വീക്ഷണമുണ്ട്.പിന്നീട് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്. ഷൈന്‍ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'മമ്മൂട്ടിയെന്നാണ് പേര്, അവന്‍ ആള്‍ അപകടകാരിയാ' അന്ന് സുകുമാരന്‍ പറഞ്ഞത്