'ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കൂ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ക്യാമ്പയിന്‍ ഏറ്റെടുത്ത് മലയാള സിനിമാലോകം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 9 ജൂണ്‍ 2021 (15:13 IST)

ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഒരു ക്യാമ്പെയിന് തുടക്കമിട്ടിരുന്നു. അതിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സിനിമാതാരങ്ങള്‍ രംഗത്ത്. മമ്മൂട്ടി, മോഹന്‍ലാല്‍, ടോവിനോ തോമസ്, പൃഥ്വിരാജ് തുടങ്ങിയ താരങ്ങള്‍ ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് പറഞ്ഞുകൊണ്ട് പോസ്റ്ററുകള്‍ പങ്കുവെച്ചിട്ടുണ്ട്.

'ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, നമ്മുടെ ആരോഗ്യം അവരുടെ കൈകളിലാണ്' എന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആഹ്വാനം നടന്‍മാര്‍ ഏറ്റെടുത്തു.

'കോവിഡ് എന്ന മഹാമാരിക്കെതിരെ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി പോരാടിക്കൊണ്ടിരിക്കുന്നവരാണ് നമ്മള്‍ എല്ലാവരും . ഈ യുദ്ധത്തിലെ മുന്നണി പോരാളികളാണ് ഡോക്ടര്‍മാര്‍ അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ . വളരെ ദുഷ്‌ക്കരമായ ലോക്ക്ഡൗണ്‍ സമയങ്ങളില്‍ നമ്മള്‍ എല്ലാവരും വീടുകളില്‍ സുരക്ഷിതരായി ഇരിക്കുവാന്‍ ജീവന്‍ പോലും പണയം വെച്ച് അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെയും ആശുപത്രികള്‍ക്കെതിരെയുമുള്ള അതിക്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്'- മോഹന്‍ലാല്‍ കുറിച്ചു. അവരാണ് നമ്മുടെ സൈന്യം. ഒരു യുദ്ധം ജയിക്കാന്‍ ഉണ്ട്. ഡോക്ടര്‍മാര്‍ക്ക് എതിരായ അതിക്രമം അവസാനിപ്പിക്കുക എന്ന് പൃഥ്വിരാജും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :