അനുബന്ധ വാര്‍ത്തകള്‍
- സിനിമയിൽ ഗോഡ് ഫാദർമാർ ഇല്ലായിരുന്നു, അവസരങ്ങൾക്കായി കിടന്നുകൊടുത്തിട്ടില്ല: രവീണ ഠണ്ടൻ
- കഥ കേട്ടു, അപ്പോൾ തന്നെ ഡേറ്റും കൊടുത്തു; അക്ഷയ് കുമാറിൻറെ ‘രക്ഷാബന്ധൻ’
- അന്ന ബെന്നിന്റെ ഹെലൻ ബോളിവുഡിലേക്ക് !
- പ്രിയദര്ശന് ഇപ്പോള്‍ നേരിടുന്നത് അപൂര്‍വ്വമായ ഒരു വെല്ലുവിളി, അത് എന്താണെന്നല്ലേ...?
- സിനിമ-സീരിയല്‍ താരം ദിവ്യ ചൗസ്കി അന്തരിച്ചു; മരണത്തിനു മിനിറ്റുകള്‍ക്കുമുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ ഇട്ടത് വേദനിപ്പിക്കുന്ന കുറിപ്പ്
ഷാരൂഖ് ഖാൻ നിർമ്മിക്കുന്ന 'ക്ലാസ് ഓഫ് 83' ട്രെയിലർ പുറത്തിറങ്ങി, ബോബി ഡിയോൾ തിരിച്ചുവരവ് ഗംഭീരമാക്കുന്നു !
ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ഹിന്ദി ചിത്രം ‘ക്ലാസ് ഓഫ് 83 ’ന്റെ ട്രെയിലർ പുറത്തിറങ്ങി. ബോബി ഡിയോൾ നായകനായി അഭിനയിക്കുന്ന ഈ സിനിമ 1980കളിൽ ബോംബെയിൽ നടക്കുന്ന പോലീസ്, ആക്ഷൻ ചിത്രമാണ്. ഒരു പോലീസ് അക്കാദമിയിൽ ഇൻസ്ട്രക്ടറായി വീണ്ടും നിയമിതനായ മുൻ പോലീസുകാരന്റെ വേഷമാണ് ബോബി ഡിയോൾ ചെയ്യുന്നതെന്ന് ട്രെയിലറിൽ കാണാൻ കഴിയും. അതുൽ സബർവാൾ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 21 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.
'ക്ലാസ് ഓഫ് 83' യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദിതമായൊരു കഥയാണ് എന്ന് പറയപ്പെടുന്നു. ഡീൻ വിജയ് സിങ്ങ് എന്നാണ് ബോബി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നായകനായി അദ്ദേഹം തിരിച്ചുവരവ് നടത്തുന്ന ചിത്രംകൂടിയാണിത്. ബോബിയുടെ ഡിജിറ്റൽ റിലീസാകുന്ന ആദ്യ ചിത്രമാണെന്ന പ്രത്യേകത കൂടി സിനിമയ്ക്ക് ഉണ്ട്.