അനുബന്ധ വാര്‍ത്തകള്‍
- സിനിമ-സീരിയല്‍ താരം ദിവ്യ ചൗസ്കി അന്തരിച്ചു; മരണത്തിനു മിനിറ്റുകള്‍ക്കുമുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ ഇട്ടത് വേദനിപ്പിക്കുന്ന കുറിപ്പ്
- ഞാന്‍ പത്താം ക്ലാസ് പാസായതുതന്നെ വലിയ കാര്യം: ദീപിക പദുക്കോൺ
- കഴിഞ്ഞ 10 വര്‍ഷത്തില്‍ ഇന്ത്യയിലുണ്ടായ ഏറ്റവും മികച്ച സിനിമ ഇതാണ് - ഫഹദ് ഫാസില്‍ തുറന്നുപറയുന്നു!
- പ്രശസ്ത ബോളിവുഡ് നൃത്തസംവിധായിക സരോജ് ഖാൻ അന്തരിച്ചു
- സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യ: സഞ്ജയ് ലീല ബൻസാലിയെ ചോദ്യം ചെയ്യും
പ്രിയദര്‍ശന്‍ ഇപ്പോള്‍ നേരിടുന്നത് അപൂര്‍വ്വമായ ഒരു വെല്ലുവിളി, അത് എന്താണെന്നല്ലേ...?
പ്രിയദർശന്റെ ബോളിവുഡ് ഹിറ്റ് ചിത്രമാണ് ‘ഹംഗാമ’. ഈ സിനിമയുടെ രണ്ടാം ഭാഗത്തിൻറെ ഷൂട്ടിംഗ് ഭൂരിഭാഗവും പൂർത്തിയാക്കിയെങ്കിലും ഒരു ഗാനം കൂടി ചിത്രീകരിക്കാൻ ഉണ്ട്. ഈ സിനിമയുടെ ചിത്രീകരണം നീണ്ടുപോയാൽ പ്രിയദർശൻ ചെറിയ ഒരു പ്രശ്നം നേരിടേണ്ടി വരും. ഈ സിനിമയിലെ നാല് ബാലതാരങ്ങൾ വളർന്നുകൊണ്ടിരിക്കുകയാണ്.
ബാലതാരങ്ങൾക്ക് 8 നും 11 നും ഇടയിൽ പ്രായമുണ്ട്. ലോക്ക് ഡൗൺ സമയത്ത് ഇവരുടെ ഉയരത്തിലും തൂക്കത്തിലും ചെറിയ മാറ്റങ്ങൾ ഉണ്ടായി. ഈ സിനിമയിൽ കുട്ടികൾ പ്രധാന വേഷങ്ങളിലാണ് അഭിനയിക്കുന്നത്. അതിനാൽ തന്നെ പ്രിയദർശൻ സെപ്റ്റംബറോടെ ഗാനം ചിത്രീകരിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.
15 ദിവസമാണ് ഗാനചിത്രീകരണത്തിന് ആവശ്യമുള്ളത്. കുളു മണാലിയിലാണ് ഷൂട്ട് പ്ലാന്‍ ചെയ്‌തിരിക്കുന്നത്.
ശിൽപ ഷെട്ടി, പരേഷ് റാവൽ, മീസാൻ ജാഫേരി, പ്രനിത സുഭാഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.