അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടി പറഞ്ഞു - ‘കഥകളി പിടിക്ക്’, ആ സ്പാര്‍ക്കില്‍ നിന്ന് ലോഹി കമലദളമെഴുതി!
- പൃഥ്വി സംവിധായകനായി, മോഹന്‍ലാലും ആ വഴി തന്നെ; ഇനി മമ്മൂട്ടി? രഞ്ജിത് തിരക്കഥ നല്‍കും?!
- എന്നേക്കൊണ്ട് സൌകര്യമില്ലെന്ന് രണ്‍ജി, കാണിച്ചുതരാമെടാ എന്ന് കൈചുരുട്ടി ഷാജി; കലഹിച്ച് മമ്മൂട്ടി!
- ‘ഇത്തവണ എങ്ങനെ ഒഴിവാക്കാം?‘ ഡൽഹിയിലെ ചർച്ചകൾക്ക് മൂർച്ച കൂടുന്നു? - അമുദവനെ കണ്ടില്ലെന്ന് നടിക്കുമോ?
- മമ്മൂട്ടിയുടെ ആ ലുക്ക് ബിലാലിന്റേതല്ല, സത്യന് അന്തിക്കാടിന്റെ സിനിമയിലേത് ?
അന്‍വര്‍ റഷീദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു!
രാജമാണിക്യം എന്ന സിനിമയിലൂടെ മലയാള സിനിമാലോകത്തെ അമ്പരപ്പിച്ച സംവിധായകനാണ് അന്‍വര്‍ റഷീദ്. അതുവരെ മലയാളികള്‍ക്ക് പരിചയമില്ലാത്ത ഒരു പുതിയ മമ്മൂട്ടിയെ ആ സിനിമയിലൂടെ അന്‍വര്‍ സമ്മാനിച്ചു. രാജമാണിക്യം ചരിത്രവിജയമായി. പിന്നാലെ, അണ്ണന്തമ്പി എന്ന ചിത്രത്തിലൂടെ ആ വിജയം ആവര്‍ത്തിക്കാന്‍ മമ്മൂട്ടി - അന്‍വര്‍ റഷീദ് കൂട്ടുകെട്ടിന് കഴിഞ്ഞു.
ഇപ്പോഴിതാ പുതിയ വാര്‍ത്ത. മമ്മൂട്ടിയും അന്‍വര്‍ റഷീദും വീണ്ടും ഒന്നിക്കുന്നു. എന്നാല്‍ ഇത്തവണ മമ്മൂട്ടിച്ചിത്രം സംവിധാനം ചെയ്യാനല്ല അന്‍വറിന്റെ തീരുമാനം. ഒരു മമ്മൂട്ടിച്ചിത്രം നിര്‍മ്മിക്കുകയാണ് അന്‍വര്‍ റഷീദ്.
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ബിലാല്‍’ എന്ന ചിത്രമാണ് അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്നത്. അമല്‍ നീരദും ഫഹദ് ഫാസിലും ഈ ചിത്രത്തില്‍ അന്‍വര്‍ റഷീദിന്റെ സഹനിര്‍മ്മാതാക്കള്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിഗ്ബി എന്ന എക്കാലത്തെയും സ്റ്റൈലിഷ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ബിലാല്‍. അമല്‍ നീരദ് തന്നെയായിരിക്കും ക്യാമറ ചലിപ്പിക്കുക. തിരക്കഥ ഉണ്ണി ആര്.