അനുബന്ധ വാര്‍ത്തകള്‍
- ഛത്തീസ്ഗഡില്‍ മമ്മൂട്ടിയുടെ ‘ഉണ്ട’; ഒരു അടിപൊളി പൊലീസ്!
- 'അബ്രഹാമിന്റെ സന്തതികളു'ടെ റിലീസ് തീയതി പ്രഖ്യാപിച്ചു; ജൂൺ 15-ന് ഡെറിക് എബ്രഹാം പ്രേക്ഷകരിലേക്ക്
- ഒരു അഡാറ് പടവുമായി മമ്മൂട്ടി, പടത്തിന് പേര് ‘പവര്‍ സ്റ്റാര്‍’ ?
- "അവൾ കെട്ടിയത് വക്കീലിനെയാണ് സിനിമാ നടനെയല്ല"; വൈറലായി മമ്മൂട്ടിയുടെ വാക്കുകൾ
- വൈറലായി 'അബ്രഹാമിന്റെ സന്തതികളി'ലെ ആദ്യഗാനം; 24 മണിക്കൂറിനുള്ളില്‍ കണ്ടത് നാലുലക്ഷത്തോളം പേര്
വീണ്ടും പ്രിയാവാര്യര്‍ കണ്ണിറുക്കുന്നു... യുവാക്കളുടെ ഹൃദയത്തില്‍ പൊട്ടിത്തെറി!
പ്രിയാ വാര്യര്‍ വീണ്ടും. ഇത്തവണയും ആ ക്ലാസിക് കണ്ണിറുക്കലും ചിരിയും തന്നെ. എന്നാല്‍ ചെറിയ വ്യത്യാസം വരുത്തിയിട്ടുണ്ടെന്ന് മാത്രം. എന്തായാലും യുവാക്കളുടെ ഹൃദയത്തില്‍ പ്രണയസ്ഫോടനം സൃഷ്ടിച്ചുകൊണ്ട് പ്രിയയുടെ ദൃശ്യങ്ങള്‍ വരുന്നത് ‘ഒരു അഡാറ് ലവ്’ എന്ന സിനിമയുടെ സോംഗ് ടീസറിലാണ്.
ഇത്തവണ ഒരു തമിഴ് സോംഗാണ് സംവിധായകന് ഒമര്‍ ലുലു ടീസറിലൂടെ അവതരിപ്പിക്കുന്നത്. മുമ്പ് ചിത്രത്തിന്റേതായി വന്ന ദൃശ്യങ്ങളില്‍ കണ്ട താരങ്ങള്‍ തന്നെയാണ് സോംഗ് ടീസറിലും ഉള്ളത്.
പ്രിയാ വാര്യരുടെ കണ്ണിറുക്കലിലും ചിരിയിലും മയങ്ങി തുള്ളിയാര്‍ക്കുന്ന നായകന് തന്നെയാണ് ഈ ടീസറിന്റെയും ഹൈലൈറ്റ്. എന്തായാലും പ്രിയയുടെ പഴയ കണ്ണിറുക്കലിന്റെയും പുരികക്കൊടി ഉയര്‍ത്തലിന്റെയും റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ പുതിയ ദൃശ്യങ്ങള്‍ക്ക് കഴിയുമോ എന്ന് കാത്തിരുന്ന് കാണാം.
അതേസമയം, ഒമര്‍ ലുലു തന്റെ അടുത്ത ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘പവര്‍ സ്റ്റാര്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മമ്മൂട്ടിയായിരിക്കും ഈ സിനിമയിലെ നായകനെന്നാണ് സൂചന.