അനുബന്ധ വാര്‍ത്തകള്‍
- കൂള്‍ അല്ല, ചൂടനാണ് മമ്മൂട്ടി; ബല്‍റാമിനെപ്പോലെ!
- മമ്മൂട്ടിയുടെ 'അബ്രഹാമിന്റെ സന്തതികൾ'; രണ്ടാം പോസ്റ്റർ 112k ലൈക്കും കടന്ന്
- മോഹന്‍ലാല്‍ ഉണ്ടെങ്കില്‍ കഥയുണ്ടാക്കാന്‍ രഞ്ജിത്തിന് മണിക്കൂറുകള്‍ മതി!
- റെക്കോർഡുകൾ വഴിമാറും, രാജാക്കന്മാർ വരുന്നു!
- മമ്മൂട്ടിക്ക് മൂന്ന്, മോഹൻലാലിനും മൂന്ന്! - മോളിവുഡിന് ഇത് നല്ലകാലം!
വൈറലായി 'അബ്രഹാമിന്റെ സന്തതികളി'ലെ ആദ്യഗാനം; 24 മണിക്കൂറിനുള്ളില്‍ കണ്ടത് നാലുലക്ഷത്തോളം പേര്‍
തരംഗമായി 'അബ്രഹാമിന്റെ സന്തതികളി'ലെ ആദ്യഗാനം
മെഗാസ്‌റ്റാർ മമ്മൂട്ടിയുടെ 'അബ്രഹാമിന്റെ സന്തതികളി'ലെ ആദ്യ ഗാനം ഇന്നലെ പുറത്തിറങ്ങി. 'യെരുശലേം നായകാ' എന്നു തുടങ്ങുന്ന ഗാനം ഇപ്പോൽ യൂട്യൂബ് തരംഗമായി മുന്നേറുകയാണ്. റിലീസ് ചെയ്‌ത് 24 മണിക്കൂറിനുള്ളിൽ നാലുലക്ഷത്തിനടുത്ത് ആളുകളാണ് ഗാനം കണ്ടത്. ഇരുപത്തിയൊമ്പതിനായിരം ലൈക്കുകളും ഇതിനകം ഗാനം നേടിയിട്ടുണ്ട്.
ഗോപി സുന്ദർ ഈണമിട്ട ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയയാണ്. റഫീഖ് ആണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ഷാജി പടൂർ സംവിധായകനായെത്തുന്ന 'അബ്രഹാമിന്റെ സന്തതികളി'ൽ ഡെറിക് എബ്രഹാമെന്ന പൊലീസ് ഓഫീസറായാണ് മമ്മൂട്ടി വേഷമിടുന്നത്. കനിഹ, രഞ്ജി പണിക്കർ, സിദ്ദിഖ് തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.
'ഗ്രേറ്റ് ഫാദറി'ന്റെ സംവിധായകനായ ഹനീഫ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.