അനുബന്ധ വാര്‍ത്തകള്‍
- ടി20യിലെ ആ നാണക്കേടിന്റെ റെക്കോഡ് ധോണിയുടെ പേരിൽ? ആദ്യ അഞ്ചിലുള്ള ഏക ഇന്ത്യൻ താരം
- 'ശൊ! 18 വയസായോ?' - പിറന്നാൾ ആഘോഷിച്ച് സാനിയ ഇയ്യപ്പൻ
- 'നമ്മുടെ ഇൻഡസ്ട്രി ശരിയാവാൻ ഇനിയും മൂന്നു- നാലു മാസങ്ങൾ എടുക്കുമല്ലേ ഇക്കാ' - കരുതലിന്റെ ചോദ്യവുമായി മോഹൻലാൽ
- ബിഗ് സല്യൂട്ട്, മമ്മൂട്ടിയെന്ന മനുഷ്യസ്നേഹി! - ഈ ലോക്ക് ഡൗൺ കാലത്തും അദ്ദേഹത്തിന് മാറ്റമില്ല
- സച്ചിനോ ലാറയോ പുറത്താക്കാൻ ബുദ്ധിമുട്ടേറിയ താരം? മറുപടിയുമായി ഗില്ലസ്പി
'ചാണകം കൊണ്ടുപോകുന്ന വണ്ടിയിൽ തൂങ്ങി എറണാകുളത്തെത്തി'- നടൻ ജോജുവിന്റെ അതിശയിപ്പിക്കുന്ന ജീവിതം
വർഷങ്ങൾ നീണ്ട അധ്വാനത്തിനൊടുവിലാണ് നടൻ ജോജു മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയത്. ഇപ്പോഴിതാ, സംവിധായകൻ ജിയോ ബേബി, നടൻ ജോജു ജോർജിനെ കുറിച്ചെഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.
25 വർഷങ്ങൾ. ഒരിക്കൽ ജോജു ചേട്ടൻ പറഞ്ഞതാണ്. മാളയിൽ നിന്ന് ചാൻസ് ചോദിക്കാൻ എറണാകുളം വരുന്നത് ചാണകം കൊണ്ടുപോകുന്ന ലോറിയുടെ പിന്നിൽ നിന്നാണ്, ഷർട്ടിൽ ചാണകം ആവാതെ അങ്ങനെ നിന്നു യാത്ര ചെയ്യാൻ ഒരുപാട് കഷ്ടപ്പാടാണ്.
ലൊറിയിൽ നിന്ന് ഇറങ്ങി കഴിഞ്ഞാൽ ലിഫ്റ്റ് ചോദിച്ചു ചോദിച്ചു എറണാകുളം എത്തും, തിരിച്ചു പോക്കും ഇങ്ങനെ തന്നെയാണ്. അങ്ങനെ വന്നതാണ് സിനിമയിൽ. വന്നിട്ട് 25 വർഷങ്ങൾ ആയി. അതു കൊണ്ട് ഇവിടെ തന്നെ കാണും. അവാർഡുകൾ തിക്കും തിരക്കും കൂട്ടാത്തെ വന്നു കേറേണ്ടതാണ്. എനിക്ക് മുത്താണ്, എന്ത് പ്രശ്നം വന്നാലും വിളിക്കാൻ ഉള്ള മനുഷ്യൻ ആണ് Joju ചേട്ടൻ. ഇനിയും ഞങ്ങളെ വിസ്മയിപ്പിച്ചാലും.
അടുത്ത ലേഖനം