ആഭിറാം മനോഹർ|
Last Modified തിങ്കള്‍, 20 ഏപ്രില്‍ 2020 (12:57 IST)
സച്ചിൻ ടെൻഡുൽക്കറാണോ ബ്രയാൻ ലാറയാണോ ലോകത്തിലെ മികച്ച താരമെന്ന് ചർച്ച ക്രിക്കറ്റ് ലോകത്തിൽ വളരെ പഴക്കമേറിയതാണ്.ആരാണ് മികച്ച താരമെന്ന തരത്തിൽ ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കേ ഈ വിഷയത്തിൽ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ പേസ് താരമായ ഗില്ലെസ്‌പി.ഇവരിൽ ആരെയാണ് പുറത്താക്കാൻ വിഷമമെന്ന ചോദ്യത്തിനാണ് ഗില്ലെസ്‌പി ഇപ്പോൾ ഉത്തരം നൽകിയിരിക്കുന്നത്.
ലാറയേക്കാള്‍ പുറത്താക്കുന്നതില് കൂടുതല്‍ ബുദ്ധിമുട്ട് സച്ചിനെ പുറക്കാനാണെന്നാണ് ഗില്ലസ്പി പറയുന്നത്.കരിയറിൽ സച്ചിനെതിരെ കളിക്കുമ്പോളാണ് ഏറ്റവും ബുദ്ധിമുട്ടിയത്.ഇരുവരും മികച്ച താരങ്ങളാണ്. എന്നാല്‍ ലാറയേക്കാള്‍ ഏറെ ബുദ്ധിമുട്ടാണ് സച്ചിനെ പുറത്താക്കാന്‍. സച്ചിന്റെ പ്രതിരോധം തകർക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.
ലാറ അങ്ങനെയല്ല, കരിയറിൽ ഈ രണ്ട് താരങ്ങൾക്കെതിരെയും പന്തെറിയാനുള്ള അവസരം ജീവിതത്തിലെ ഭാഗ്യമായാണ് കരുതുന്നതെന്നും ഗില്ലെസ്‌പി പറഞ്ഞു.