അനുബന്ധ വാര്‍ത്തകള്‍
- മനുഷ്യനും നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ,'777 ചാര്‍ളി'യുടെ വിതരണാവകാശം നേടി പൃഥ്വിരാജ്
- വ്യാജന്മാര് വാഴും ക്ലബ് ഹൗസ്, മമ്മൂട്ടിയുടെയും മോഹനലാലിന്റെയും പേരില്‍ ഫേക്ക് അക്കൗണ്ട്
- 'നന്ദി രാജുവേട്ടാ'; കുടുക്ക് 2025 ലെ ആദ്യ ഗാനമെത്തി, പൃഥ്വിരാജ് നന്ദി പറഞ്ഞ് കൃഷ്ണ ശങ്കര്‍
- 'വിമര്‍ശിക്കേണ്ടിവരുമ്പോള്‍ മാന്യതയും സത്യസന്ധതയുമാവട്ടെ നിങ്ങളുടെ ആയുധങ്ങള്‍'; പൃഥ്വിരാജിന് പരോക്ഷ പിന്തുണയുമായി സുരേഷ് ഗോപി
- പൃഥ്വിരാജ് മമ്മൂട്ടിയേയും മോഹൻലാലിനെയും മാനസികമായി തടവിലാക്കി, ഞാൻ സാക്ഷിയാണ്: ഗുരുതര ആരോപണങ്ങളുമായി ദേവൻ
മനസ്സ് കീഴടക്കി '777 ചാര്‍ളി' ടീസര്‍, ആദ്യ 24 മണിക്കൂറിനുള്ളില്‍ 2 മില്യണ്‍ കാഴ്ചക്കാര്‍, സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്
കന്നഡ നടന് രക്ഷിത് ഷെട്ടി പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് '777 ചാര്‍ളി'. അഞ്ചു ഭാഷകളിലായി കഴിഞ്ഞ ദിവസമാണ് ടീസര്‍ പുറത്ത് വന്നത്. റിലീസ് ചെയ്ത് ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ രണ്ട് മില്യണില്‍ കൂടുതല്‍ ആളുകള്‍ ടീസര്‍ കണ്ടുകഴിഞ്ഞു. സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി കൊണ്ടാണ് അതിന്റെ സന്തോഷം പൃഥ്വിരാജ് പങ്കുവെച്ചത്.
സിനിമയുടെ മലയാളത്തിലെ വിതരണാവകാശം നേടിയത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്.മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി സിനിമ റിലീസ് ചെയ്യും.കിരണ്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനാണ് മലയാളത്തിലെ ഗാനം ആലപിക്കുന്നത്.
ഏകാന്തതയില്‍ തളച്ചിടപ്പെട്ട നായകന്റെ ജീവിതത്തിലേയ്ക്ക് വികൃതിയായ ഒരു നായ കടന്നുവരുന്നതും ഇവര്‍ തമ്മിലുള്ള ആത്മബന്ധവുമാണ് ചിത്രം പറയുന്നത്.