മനുഷ്യനും നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ,'777 ചാര്‍ളി'യുടെ വിതരണാവകാശം നേടി പൃഥ്വിരാജ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 3 ജൂണ്‍ 2021 (14:00 IST)

കന്നഡ നടന്‍ രക്ഷിത് ഷെട്ടി പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് '777 ചാര്‍ളി'. സിനിമയുടെ മലയാളത്തിലെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നേടി.മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി സിനിമ റിലീസ് ചെയ്യും.കിരണ്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനാണ് മലയാളത്തിലെ ഗാനം ആലപിക്കുന്നത്. ടീസര്‍ ജൂണ്‍ ആറിന് പുറത്തുവരും.

മനുഷ്യനും നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നത്.രക്ഷിത് ഷെട്ടിയും സംഗീത ശൃംഗേരിയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മലയാളിയായ നോബിന്‍ പോളാണ് ചിത്രത്തിനു സംഗീതം ഒരുക്കുന്നത്. അരവിന്ദ് എസ് കശ്യപ് ഛായാഗ്രഹണവും പ്രതീക് ഷെട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു.പരംവഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി എസ് ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :