മോഹന്‍ലാലിന്‍റെ കളി കാണാനിരിക്കുന്നതേയുള്ളൂ !

Last Updated: വ്യാഴം, 10 ജൂലൈ 2014 (09:39 IST)
1987ല്‍ കെ മധു സംവിധാനം ചെയ്ത ചിത്രമാണ് ‘ഇരുപതാം നൂറ്റാണ്ട്’. മലയാള സിനിമ അതുവരെ കണ്ടിരുന്ന ആക്ഷന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ പരീക്ഷണമായിരുന്നു അത്. എസ് എന്‍ സ്വാമി രചിച്ച ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ സാഗര്‍ എലിയാസ് ജാക്കി എന്ന കഥാപാത്രം തരംഗമായി മാറി. കള്ളക്കടത്തിലും അധോലോക പ്രവര്‍ത്തനത്തിലും പോലും ഒരു എത്തിക്സ് കാത്തുസൂക്ഷിക്കുന്ന ഡോണ്‍ ആയിരുന്നു സാഗര്‍ എലിയാസ് ജാക്കി. കഞ്ചാവ് ആളെക്കൊല്ലും എന്ന തിരിച്ചറിവുള്ളതിനാല്‍ മയക്കുമരുന്നിന്‍റെ ബിസിനസ് ഒരിക്കലും ചെയ്യില്ലെന്ന് ശപഥം ചെയ്ത ജാക്കി.

ഈ സിനിമ അക്കാലത്ത് ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു. 40 ലക്ഷം രൂപയാണ് ചെലവായത്. നാലരക്കോടി രൂപയാണ് ഇരുപതാം നൂറ്റാണ്ട് തിയേറ്ററുകളില്‍ നിന്ന് വാരിക്കൂട്ടിയത്. ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം ഭാഗമായ ‘സാഗര്‍ എലിയാസ് ജാക്കി റീലോഡഡ്’ എന്ന ചിത്രം പക്ഷേ പരാജയമായി. കെ മധുവിന് പകരം അമല്‍ നീരദായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

വളരെ യാദൃശ്ചികമായാണ് ‘ഇരുപതാം നൂറ്റാണ്ട്’ എന്ന സിനിമ സംഭവിക്കുന്നത്. കെ മധുവിന് വേണ്ടി ഒരു സിനിമ എഴുതി നല്‍കാമെന്ന് ഡെന്നിസ് ജോസഫ് വാക്കുനല്‍കിയിരുന്നു. എന്നാല്‍ ആ പ്രൊജക്ടിന്‍റെ സമയത്ത് തിരക്കായതിനാല്‍ ഡെന്നിസിന് തിരക്കഥ എഴുതാനായില്ല. ഡെന്നിസ് നിര്‍ബന്ധിച്ചിട്ടാണ് എസ് എന്‍ സ്വാമി ‘ഇരുപതാം നൂറ്റാണ്ട്’ എഴുതാന്‍ തീരുമാനിക്കുന്നത്. അത് ചരിത്രം സൃഷ്ടിച്ച വിജയമായി മാറി.

അടുത്ത പേജില്‍ - എതിര്‍പ്പുള്ളവര്‍ തല്ലിത്തോല്‍പ്പിക്കുക !


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :