മോഹന്‍ലാലിന്‍റെ കളി കാണാനിരിക്കുന്നതേയുള്ളൂ !

Last Updated: വ്യാഴം, 10 ജൂലൈ 2014 (09:39 IST)
രാജാവിന്‍റെ മകന്‍ ടീം തന്നെയായിരുന്നു ‘ഇന്ദ്രജാലം’ എന്ന മെഗാഹിറ്റിന് പിന്നിലും. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലത്തിന് ഡെന്നിസ് ജോസഫായിരുന്നു തിരക്കഥ. ‘കണ്ണന്‍ നായര്‍’ എന്ന അധോലോക നായകനെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.

ബോംബെ അധോലോകം പശ്ചാത്തലമായുള്ള ഒരു പ്രതികാര കഥയായിരുന്നു ഇന്ദ്രജാലം. ‘കാര്‍ലോസ്’ എന്ന കൊടിയ വില്ലനായി രാജന്‍ പി ദേവ് മിന്നിത്തിളങ്ങിയ ഈ സിനിമ മോഹന്‍ലാലിന്‍റെ ഗംഭീരമായ ആക്ഷന്‍ പെര്‍ഫോമന്‍സിന് ഉദാഹരണമാണ്.

1990ല്‍ പുറത്തിറങ്ങിയ ‘ഇന്ദ്രജാലം’ മെഗാഹിറ്റായി. സന്തോഷ് ശിവന്‍റെ ഛായാഗ്രഹണ മികവ് ഈ സിനിമയിലെ സംഘട്ടന രംഗങ്ങള്‍ക്ക് ഇരട്ടി പൊലിമ പകര്‍ന്നു.

അധോലോക രാജാവ് കാര്‍ലോസ് പാതിവഴിയില്‍ മരിച്ചുവീണപ്പോള്‍ കണ്ണന്‍ നായര്‍ ആ സാമ്രാജ്യത്തിന്‍റെ പുതിയ അമരക്കാരനായി. പല പ്രമുഖ സംവിധായകരും ഈ സിനിമ റീമേക്ക് ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചുതുടങ്ങിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :