മോഹന്‍ലാലിന്‍റെ കളി കാണാനിരിക്കുന്നതേയുള്ളൂ !

Last Updated: വ്യാഴം, 10 ജൂലൈ 2014 (09:39 IST)
“ചില സംവിധായകര്‍ സിനിമയെ വളരെ അലക്‍ഷ്യമായാണ് കൈകാര്യം ചെയ്യുന്നത്. ഇവര്‍ എന്താണ് സിനിമയെക്കുറിച്ച് കരുതിയിരിക്കുന്നത്? ഈ മീഡിയയോടുള്ള ഉത്തരവാദിത്തം പലരും മറന്നുപോകുന്നു. സമീപകാലത്തിറങ്ങിയ സിനിമകളില്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ചിത്രം എന്നു പറയാവുന്നത് കീര്‍ത്തിചക്ര മാത്രമാണ്” - മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളായ ഹരിഹരന്‍റെ വാക്കുകളാണിത്.

മേജര്‍ രവി സംവിധാനം ചെയ്ത ‘കീര്‍ത്തിചക്ര’ മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ്. മേജര്‍ മഹാദേവന്‍ അദ്ദേഹത്തിന്‍റെ ഏറ്റവും ഉജ്ജ്വലമായ കഥാപാത്രവും. 2006ലാണ് കീര്‍ത്തിചക്ര റിലീസായത്. 15 കോടി രൂപയായിരുന്നു ആ സിനിമയുടെ നിര്‍മ്മാണച്ചെലവ്. തമിഴിലെ വമ്പന്‍ നിര്‍മ്മാതാവായ ആര്‍ ബി ചൌധരി നിര്‍മ്മിച്ച ഈ ചിത്രം 20.8 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടി.

കോ, മുഖം‌മൂടി തുടങ്ങിയ സിനിമകളിലൂടെ ഇന്ന് തമിഴകത്ത് സൂപ്പര്‍താരമായ ജീവയുടെ ആദ്യ മലയാളചിത്രം കൂടിയായിരുന്നു കീര്‍ത്തിചക്ര. മോഹന്‍ലാലിന്‍റെ വളരെ സാഹസികമായ സ്റ്റണ്ട് രംഗങ്ങള്‍ ഈ സിനിമയുടെ പ്രത്യേകതയായിരുന്നു. അദ്ദേഹത്തിന് ലെഫ്റ്റനന്‍റ് കേണല്‍ പദവി ലഭിക്കാന്‍ നിമിത്തമായത് കീര്‍ത്തിചക്രയായിരുന്നു. ‘അരണ്‍’ എന്ന പേരില്‍ ഈ സിനിമ തമിഴിലേക്ക് ഡബ്ബ് ചെയ്തു.

അടുത്ത പേജില്‍ - അവനെ അധോലോകം കാത്തിരുന്നു !


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :