മോഹന്‍ലാലിന്‍റെ കളി കാണാനിരിക്കുന്നതേയുള്ളൂ !

Last Updated: വ്യാഴം, 10 ജൂലൈ 2014 (09:39 IST)
മംഗലശ്ശേരി മാധവമേനോന്‍റെ ത്രിപ്പുത്രന്‍. അവന്‍ കാണേണ്ട എന്നു പറയുന്നതേ കാണൂ. കേള്‍ക്കേണ്ടാ എന്നു പറയുന്നതേ കേള്‍ക്കൂ. മംഗലശ്ശേരി നീലകണ്ഠന്‍ മലയാളികളുടെ മനസില്‍ കല്‍‌വിളക്കുപോലെ ജ്വലിച്ചു നില്‍ക്കുന്ന കഥാപാത്രമാണ്. ആണത്തത്തിന്‍റെ, നിഷേധത്തിന്‍റെ, സ്നേഹത്തിന്‍റെ, ശക്തിയുടെ പ്രതിരൂപം.

നല്ല കലാകാരന്‍‌മാരെയും നല്ല ചട്ടമ്പികളെയും മാത്രം ബഹുമാനിക്കുന്ന നീലകണ്ഠനെ രഞ്ജിത് എഴുതിയപ്പോള്‍ സ്ക്രീനില്‍ മോഹന്‍ലാലല്ലാതെ മറ്റൊരാളെ ചിന്തിക്കാന്‍ പോലും ആകില്ലായിരുന്നു. മുണ്ട് മാടിക്കുത്തി, മീശ പിരിച്ച്, ശത്രുവിന്‍റെ നെഞ്ചില്‍ ചവിട്ടി ആക്രോശിക്കുന്ന ദേവാസുരത്തിലെ നീലകണ്ഠന്‍ പ്രേക്ഷകര്‍ ആരാധനയോടെ നോക്കിനിന്ന കഥാപാത്രമാണ്.

മുല്ലശ്ശേരി രാജഗോപാല്‍ എന്ന എല്ലാവരുടെയും രാജുവേട്ടന്‍റെ ജീവിതമായിരുന്നു ദേവാസുരം എന്ന കഥയ്ക്കാധാരം. ഐ വി ശശിയാണ് ചിത്രം സംവിധാനം ചെയ്തത്. ആറാം തമ്പുരാന്‍, നരസിംഹം തുടങ്ങി മോഹന്‍ലാലിന്‍റെ പല മെഗാഹിറ്റുകളുടെയും അടിസ്ഥാനം ദേവാസുരം എന്ന ക്ലാസിക്കായിരുന്നു.

ഒരുകോടി രൂപയായിരുന്നു ദേവാസുരത്തിന് ചെലവായത്. ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ ‘രാവണപ്രഭു’ സംവിധാനം ചെയ്തുകൊണ്ടാണ് രഞ്ജിത് സംവിധാനരംഗത്തേക്ക് കടക്കുന്നത്.

അടുത്ത പേജില്‍ - അര്‍ജ്ജുനാകാന്‍ മറ്റാര്‍ക്കുമാകില്ല !


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :