സംവിധാനം ഫാസില്‍, നിര്‍മ്മാണം ചാക്കോച്ചന്‍, ഉദയാച്ചിത്രം ഉടന്‍!

Last Modified ചൊവ്വ, 8 ജൂലൈ 2014 (12:02 IST)
ഉദയാ സ്റ്റുഡിയോ വീണ്ടും സജീവമാകുന്നു. കുഞ്ചാക്കോ തുടക്കമിട്ട സിനിമാ സ്വപ്നങ്ങള്‍ അദ്ദേഹത്തിന്‍റെ ചെറുമകന്‍ കുഞ്ചാക്കോ ബോബന്‍ സഫലീകരിക്കാനൊരുങ്ങുന്നു. ഉദയാ സ്റ്റുഡിയോയുടെ ബാനറില്‍ സിനിമകള്‍ നിര്‍മ്മിക്കാന്‍ കുഞ്ചാക്കോ ബോബന്‍ തീരുമാനിച്ചു. ആദ്യചിത്രം സംവിധാനം ചെയ്യുന്നത് ഫാസില്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരായിരിക്കും ഈ സിനിമയിലെ നായകന്‍‌മാര്‍ എന്നാണ് ആദ്യ വിവരം. 1942ല്‍ കുഞ്ചാക്കോ ആരംഭിച്ച ഉദയാ സ്റ്റുഡിയോ ഏറ്റവും ശക്തമായ രീതിയില്‍ തിരികെ കൊണ്ടുവരാനാണ് കുഞ്ചാക്കോ ബോബന്‍റെ ശ്രമം.

ഉദയ നിര്‍മ്മിച്ചതുപോലെ വമ്പന്‍ ബജറ്റുള്ള സിനിമകളും പരീക്ഷണ സിനിമകളുമെല്ലാം കുഞ്ചാക്കോ ബോബന്‍ നയിക്കുന്ന ഉദയ നിര്‍മ്മിക്കുമോ എന്നറിയില്ല. എങ്കിലും നല്ല സിനിമകളോടൊപ്പം നടക്കാന്‍ പുതിയ ഉദയയും ശ്രമിക്കുമെന്നാണ് അറിയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :