മോഹന്‍ലാലിന്‍റെ കളി കാണാനിരിക്കുന്നതേയുള്ളൂ !

Last Updated: വ്യാഴം, 10 ജൂലൈ 2014 (09:39 IST)
“ശത്രു ആരായിരുന്നാലും അവന് പിന്നാലെ ഒരു പിന്‍‌ഗാമിയുണ്ട്” - പ്രണവം ആര്‍ട്സിന്‍റെ ബാനറില്‍ മോഹന്‍ലാല്‍ നിര്‍മ്മിച്ച ‘പിന്‍‌ഗാമി’ എന്ന ചിത്രത്തിന്‍റെ പരസ്യവാചകമായിരുന്നു അത്. തന്‍റെ സ്ഥിരം ശൈലിയില്‍ നിന്ന് മാറി സത്യന്‍ അന്തിക്കാട് ഒരുക്കിയ സിനിമയായിരുന്നു ‘പിന്‍‌ഗാമി’. രഘുനാഥ് പലേരിയായിരുന്നു തിരക്കഥാകൃത്ത്.

ക്യാപ്ടന്‍ വിജയ് മേനോന്‍ എന്ന കഥാപാത്രത്തെയാണ് പിന്‍‌ഗാമിയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. തിലകന്‍ അവതരിപ്പിച്ച കുമാരേട്ടന്‍ എന്ന കഥാപാത്രത്തിന്‍റെ കൊലപാതകം അന്വേഷിക്കുന്ന അയാള്‍ ഒടുവില്‍ എത്തിച്ചേരുന്നത് തന്‍റെ പിതാവിന്‍റെ ഘാതകരുടെ അടുത്താണ്. 1994ല്‍ പുറത്തിറങ്ങിയ ഈ സിനിമയുടെ നിര്‍മ്മാണച്ചെലവ് ഒന്നരക്കോടി രൂപയായിരുന്നു. ചിത്രം രണ്ടുകോടി രൂപ ഗ്രോസ് കളക്ഷന്‍ നേടി.

ഈ സിനിമയ്ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും അകന്നു. പിന്നീട് 2006ല്‍ ‘രസതന്ത്രം’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

അടുത്ത പേജില്‍ - മയക്കുമരുന്നു മാഫിയയുടെ കഥ


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :