1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Zaheer Khan Isha Sharvani relationship

ഇയ്യോബിന്റെ പുസ്തകത്തിലെ ഫഹദിന്റെ നായിക സഹീര്‍ ഖാന്റെ പ്രണയിനി ആയിരുന്നു; വിവാഹത്തിനു തൊട്ടടുത്ത് എത്തിയപ്പോള്‍ ആ ബന്ധം തകര്‍ന്നു

Zaheer Khan
2011 ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോള്‍ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു സഹീര്‍ ഖാന്‍. ഇന്നലെയാണ് സഹീര്‍ തന്റെ 43-ാം ജന്മദിനം ആഘോഷിച്ചത്. ലോകകപ്പ് ഹീറോയ്ക്ക് ക്രിക്കറ്റ് ലോകം ഒന്നടങ്കം ആശംസകള്‍ നേര്‍ന്നു. 
 
സിനിമാ കഥ പോലെ ട്വിസ്റ്റുകള്‍ നിറഞ്ഞതായിരുന്നു സഹീര്‍ ഖാന്റെ വ്യക്തിജീവിതം. ചക്‌ദെ ഇന്ത്യയിലൂടെ ശ്രദ്ധിക്കപ്പെട്ട നടി സാഗരിക ഘട്ട്‌ഗെയാണ് സഹീറിന്റെ ജീവിതപങ്കാളി. സാഗരിക ജീവിതത്തിലേക്ക് എത്തും മുന്‍പ് സഹീറിന് മറ്റൊരു പ്രണയമുണ്ടായിരുന്നു. പ്രമുഖ നടി ഇഷ ശര്‍വാണി ആണ് അത്. അമല്‍ നീരദ് സംവിധാനം ചെയ്ത ഇയ്യോബിന്റെ പുസ്തകത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി എത്തുന്ന അഭിനേത്രി തന്നെ. സഹീറും ഇഷയും തമ്മിലുള്ള ബന്ധം ഏറെ ആഴമുള്ളതായിരുന്നു. 
 
2005 ലാണ് സഹീറും ഇഷ ശര്‍വാണിയും പരിചയപ്പെടുന്നത്. ഇരുവരും അതിവേഗം സൗഹൃദത്തിലായി. ആ സൗഹൃദം വളര്‍ന്ന് പ്രണയമാകാന്‍ അധികം സമയം വേണ്ടിവന്നില്ല. ഇരുവരും പരസ്പരം പ്രൊപ്പോസ് ചെയ്യുകയും യെസ് മൂളുകയും ചെയ്തു. പല വേദികളിലും ഇരുവരും ഒരുമിച്ച് എത്തിയിട്ടുണ്ട്. സഹീറിന്റെ ക്രിക്കറ്റ് മത്സരങ്ങള്‍ കാണാനും ഇഷ എത്തിയിരുന്നു. ഇരുവരും ഒരുമിച്ച് ജീവിക്കാനും തീരുമാനമെടുത്തു. 2011 ലോകകപ്പിന്റെ സമയത്ത് സഹീറും ഇഷയും ഉടന്‍ വിവാഹിതരാകുമെന്ന വാര്‍ത്ത പ്രചരിച്ചു. എന്നാല്‍, അത് നടന്നില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ ഏഴ് വര്‍ഷത്തിലേറെ നീണ്ടുനിന്ന ബന്ധം തകര്‍ന്നു. 2012 ലാണ് സഹീറുമായി താന്‍ പിരിഞ്ഞെന്ന് ഔദ്യോഗികമായി ഇഷ ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്. പിരിയാനുണ്ടായ കാരണത്തെ കുറിച്ച് അന്ന് നടി പറഞ്ഞില്ലെങ്കിലും സഹീര്‍ എന്നും തന്റെ സുഹൃത്ത് ആയിരിക്കുമെന്ന് ഇഷ വ്യക്തമാക്കി.
 
ഇഷയുമായുള്ള ബന്ധം തകര്‍ന്ന സമയത്താണ് സാഗരിക സഹീറിന്റെ ജീവിതത്തിലേക്ക് കയറിവരുന്നത്. യുവരാജ് സിങ്ങിന്റെ വിവാഹ പാര്‍ട്ടിക്ക് സഹീറും സാഗരികയും ഒരുമിച്ചാണ് എത്തിയത്. ആ വേദിയില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം ആരാധകര്‍ അറിയുന്നത്. ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. 2017 നവംബര്‍ 23 നായിരുന്നു സഹീര്‍ സാഗരികയെ വിവാഹം കഴിച്ചത്. 
 
അടുത്ത ലേഖനം
നയന്‍താരയും രജനിയും,'അണ്ണാത്തെ' രണ്ടാമത്തെ ഗാനം ഇന്നെത്തും