1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Zaheer praises debutant t natarajan

അയാൾ കാഴ്‌ച്ചവെച്ചത് പ്രതീക്ഷിച്ചതിലും വലിയ പ്രകടനം, യുവതാരത്തെ പ്രശംസിച്ച് സഹീർഖാൻ

സഹീർ ഖാൻ
ബ്രിസ്‌ബെയിൻ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ഇന്ത്യൻ പേസർ ടി നടരാജനെ പ്രശംസിച്ച് മുൻ ഇന്ത്യൻ സൂപ്പർ താരം സഹീർഖാൻ. മത്സരത്തിൽ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് നടരാജൻ പുറത്തെടുത്ത‌തെന്ന് സഹീർ ഖാൻ പറഞ്ഞു. ഇന്നലെ സോണി സ്പോർട്‌സുമായി സംസാരിക്കുകയായിരുന്നു അദേഹം.
 
ആദ്യ ദിനത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്‌ത്താൻ താരത്തിനായി. ബൗളിങ്ങിൽ കാര്യമായ വ്യത്യസ്‌തതകൾ വരുത്താൻ അദ്ദേഹം ശ്രമിച്ചില്ല. തന്റെ ശക്തിക്കനുസരിച്ച് ബൗളിങ് തുടർന്നു. വലിയതലങ്ങളിൽ കളിക്കുമ്പോൾ വിജയം നൽകിയ കാര്യങ്ങളിൽ ഉറച്ചുനിൽക്കേണ്ടതുണ്ടെന്ന് ഇത് കാണിക്കുന്നു. ഇന്ത്യൻ ബൗളിങ് യൂണിറ്റിന് പരിക്കുകൾ കാരണം അവസരം ലഭിച്ചപ്പോൾ എന്താണോ അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിച്ചത് അതിലും മികച്ച പ്രകടനം നടരാജൻ കാഴ്‌ച്ചവെച്ചു- സഹീർ പറഞ്ഞു.
അടുത്ത ലേഖനം
നിങ്ങൾ ഒരു സീനിയർ കളിക്കാരനല്ലെ? രോഹിത്തിനെതിരെ ആഞ്ഞടിച്ച് സുനിൽ ഗവാസ്‌കർ