അനുബന്ധ വാര്‍ത്തകള്‍
- 'സിനിമ കുറഞ്ഞിട്ടാണോ ഇങ്ങനെയുള്ള ഫോട്ടോ ഇടുന്നേ'; സദാചാരവാദിയുടെ കമന്റിന് വായടപ്പിക്കുന്ന മറുപടി നല്‍കി നടി ചാന്ദിനി
- രഘുവരന് ലഹരിക്ക് അടിമയാണെന്ന് രോഹിണി അറിഞ്ഞത് വിവാഹശേഷം, ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല; എട്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ വിവാഹമോചനം
- എന്റെ ജാതകത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഇപ്പോള്‍ നടക്കുന്നുണ്ട്, എനിക്ക് അതില്‍ വിശ്വാസമുണ്ട്: സ്വാസിക
- നല്ലൊരു പങ്കാളിയെ കിട്ടിയാല്‍ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ട്; മനസ്സുതുറന്ന് ആര്യ
- ബാബു ആന്റണിയുമായുള്ള പ്രണയം പരാജയപ്പെട്ടതോടെ ആത്മഹത്യക്ക് ശ്രമിച്ച് ചാര്‍മിള, അന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പ്രമുഖ നടിയുടെ ജീവിതത്തില്‍ സംഭവിച്ചത്
മോഹന്‍ലാലിന്റെ യോദ്ധയെ തിയറ്ററുകളില്‍ തകര്‍ത്തത് മമ്മൂട്ടി ! അന്ന് സൂപ്പര്‍താരങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ സംഭവിച്ചത്
1992 സെപ്റ്റംബര്‍ മൂന്നിനാണ് സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധ തിയറ്ററുകളിലെത്തിയത്
മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമകളുടെ വാശിയേറിയ പോരാട്ടമാണ് മലയാളികള്‍ 1992 ലെ ഓണക്കാലത്ത് കണ്ടത്. മോഹന്‍ലാല്‍ ചിത്രം യോദ്ധയും മമ്മൂട്ടി ചിത്രം പപ്പയുടെ സ്വന്തം അപ്പൂസും തമ്മിലായിരുന്നു ബോക്‌സ്ഓഫീസ് പോരാട്ടം. ഇതില്‍ ഏത് സിനിമയായിരിക്കും അക്കാലത്ത് സൂപ്പര്‍ഹിറ്റായത്? മമ്മൂട്ടിയാണോ മോഹന്‍ലാലാണോ ഓണക്കാലത്ത് വിജയിച്ചത്? ഉത്തരം ഇതാ
1992 സെപ്റ്റംബര്‍ മൂന്നിനാണ് സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധ തിയറ്ററുകളിലെത്തിയത്. ഒരു ദിവസത്തിനു ശേഷം സെപ്റ്റംബര്‍ നാലിന് ഫാസില്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പപ്പയുടെ സ്വന്തം അപ്പൂസ് തിയറ്ററുകളിലെത്തി. ഇതില്‍ ബോക്‌സ്ഓഫീസില്‍ ഏറ്റവും വലിയ വിജയമായത് മമ്മൂട്ടി ചിത്രമാണ്. മോഹന്‍ലാല്‍ ചിത്രം ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന വിജയമായിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസിനേക്കാള്‍ ചെലവ് കൂടിയ ചിത്രം കൂടിയായിരുന്നു യോദ്ധ!
അക്കാലത്തെ സിനിമ വാരികകളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 200 ല്‍ കൂടുതല്‍ ദിവസങ്ങള്‍ പപ്പയുടെ സ്വന്തം അപ്പൂസ് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. യോദ്ധ നൂറിലേറെ ദിവസം പ്രദര്‍ശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി-ഫാസില്‍ കൂട്ടുകെട്ടിന് അക്കാലത്ത് കുടുംബപ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ടായിരുന്നു. കുടുംബപ്രേക്ഷകര്‍ക്കിടയില്‍ മമ്മൂട്ടിയുടെ താരമൂല്യവും ഉയര്‍ന്നു നില്‍ക്കുന്ന കാലഘട്ടമായിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസ് വമ്പന്‍ വിജയമാകാന്‍ കാരണമായ ഘടകങ്ങള്‍ ഇതെല്ലാമാണ്. എന്നാല്‍, തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റ് ആയില്ലെങ്കിലും പില്‍ക്കാലത്ത് പപ്പയുടെ സ്വന്തം അപ്പൂസിനേക്കാള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായ സിനിമ യോദ്ധയാണ്.