അനുബന്ധ വാര്‍ത്തകള്‍
- ബാബു ആന്റണിയുമായുള്ള പ്രണയം പരാജയപ്പെട്ടതോടെ ആത്മഹത്യക്ക് ശ്രമിച്ച് ചാര്‍മിള, അന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പ്രമുഖ നടിയുടെ ജീവിതത്തില്‍ സംഭവിച്ചത്
- ആളാകെ മാറി,ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അന്ന ബെന്‍
- കുപ്പിവളയും സാരിയും, ഒന്നുടെ സുന്ദരിയായി രഞ്ജിത മേനോന്, പുത്തന്‍ ചിത്രങ്ങള്‍
- ഡിജിറ്റല്‍ അവകാശം വന്‍ തുകയ്ക്ക് വിറ്റുപോയി,വിക്രം- പാ രഞ്ജിത്ത് ചിത്രം, പുതിയ വിവരങ്ങള്‍
- 'കാന്താര' 400 കോടി ക്ലബ്ബിലേക്ക് ? കേരളത്തില്‍ 43 ദിവസം പിന്നിട്ട് കന്നഡ ചിത്രം!
നല്ലൊരു പങ്കാളിയെ കിട്ടിയാല്‍ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ട്; മനസ്സുതുറന്ന് ആര്യ
ബിഗ് ബോസ് മലയാളത്തിലൂടെയും ബഡായി ബംഗ്ലാവ് ഷോയിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ആര്യ ബാബു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. തന്റെ കുടുംബജീവിതത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് താരം ഇപ്പോള്‍.
തന്റെ വിവാഹത്തെ കുറിച്ച് ചോദിക്കുന്നവരോടെല്ലാം പറയാനുള്ള മറുപടിയെന്ന് പറഞ്ഞാണ് ആര്യ ചില കാര്യങ്ങള്‍ പങ്കുവെയ്ക്കുന്നത്. നല്ലൊരു പങ്കാളിയെ കിട്ടിയാല്‍ കല്യാണം കഴിക്കണമെന്നും സെറ്റില്‍ഡ് ആവണമെന്നും തനിക്ക് ആഗ്രഹമുണ്ടെന്ന് ആര്യ പറയുന്നു.
രോഹിത് സുശീലന്‍ ആയിരുന്നു ആര്യയുടെ ആദ്യ ജീവിതപങ്കാളി. ഈ ബന്ധം പിന്നീട് നിയമപരമായി പിരിഞ്ഞു. അതിനുശേഷം ഒരു പ്രണയബന്ധമുണ്ടായിരുന്നെന്നും ആ ബന്ധം ഇപ്പോള്‍ തകര്‍ന്നെന്നും ആര്യ തന്നെ ഈയിടെ വെളിപ്പെടുത്തിയിരുന്നു.