അനുബന്ധ വാര്‍ത്തകള്‍
- ലോക സിനിമാ ചരിത്രത്തിൽ ഇതാദ്യം, റെക്കോർഡുകൾ തകർത്ത് മമ്മൂട്ടിയുടെ പേരൻപ് !
- മമ്മൂട്ടി പേരൻപിലുണ്ടായിരുന്നോ? ഞാൻ അമുദവനെ മാത്രമേ കണ്ടുള്ളു: വൈറലാകുന്ന കുറിപ്പ്
- ത്രില്ലർ ചിത്രങ്ങൾക്ക് ഒരു ചൂണ്ടുപലകയാകും; സിബിഐ അഞ്ചാം ഭാഗം പ്രഖ്യാപിച്ച് എസ് എന്‍ സ്വാമി
- മമ്മൂട്ടിയും കൊച്ചുണ്ടാപ്രിയും കണ്ടുമുട്ടി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
- ‘എനിക്ക് നിങ്ങളുടെ അവാർഡ് കിട്ടിയല്ലോ, അതുമതി’- മമ്മൂട്ടി പറഞ്ഞു
ഇത് ഞെട്ടിക്കാനുള്ള വരവുതന്നെ, വമ്പൻ റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ യാത്ര!
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന യാത്ര എന്ന ബയോപിക്കിലൂടെ നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കിലേക്ക് എത്തുകയാണ്. ചിത്രം ഫെബ്രുവരി എട്ടിന് ലോകമൊട്ടാകെ റിലീസിനൊരുങ്ങുകയാണ്.
ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ വമ്പൻ റിലീസിന് തന്നെയാണ് ഒരുങ്ങുന്നത്. ചിത്രം മലയാളത്തിലേക്ക് മൊഴി മാറ്റി എത്തും എന്നതും മമ്മൂട്ടി ആരാധകർക്ക് അവേശം തന്നെയാണ്. യുഎസില്‍ വലിയ സ്വീകരണമാണ് യാത്രയ്ക്ക് ലഭിച്ചിരിക്കുന്നത്. 143 ഓളം തിയറ്ററുകളിലായിരിക്കും യുഎസില്‍ ചിത്രമെത്തുന്നത്.
മമ്മൂട്ടി തന്നെയാണ് ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ യാത്രയുടെ തിയറ്റര്‍ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം മൂന്ന് ഭാഷകളിലും ചിത്രം യുഎസില്‍ എത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ ഫെബ്രുവരി എട്ടിന് വേള്‍ഡ് വൈഡായി യാത്ര റിലീസ് ചെയ്യും.
റിലീസിന് തൊട്ട് മുന്‍പായി ഫെബ്രുവരി ഏഴിന് യുഎസില്‍ പ്രീമിയര്‍ ഷോ യും സംഘടിപ്പിച്ചിരിക്കുകയാണ്. ആഗോള വിപണിയില്‍ വന്‍ പ്രചാരത്തോടെയായിരിക്കും സിനിമ എത്തുന്നത്. ഇതിനകം പ്രമോഷന് പരിപാടികളെല്ലാം മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്.