Last Modified തിങ്കള്‍, 4 ഫെബ്രുവരി 2019 (12:35 IST)
പ്രായം കൂടുംതോറും സ്ത്രീകളുടെ സൌന്ദര്യവും ഊർജവുമെല്ലാം നഷ്ടപ്പെടും എന്നാണ് പൊതുവെ സമൂഹത്തിലുള്ള ഒരു ധാരണ. സമൂഹത്തിന്റെ ഈ കാഴ്ചപ്പാട് കാരണം
സ്ത്രീകൾ പ്രായം പുറത്തുപറയാൻ തന്നെ മടിക്കും. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തയാവുകയാണ് ബോളീവുഡ് താരസുന്ദരി വിദ്യ ബാലൻ.
പ്രായം കൂടുംതോറും സ്ത്രീകളുടെ സൌന്ദര്യവും കുസൃതിയും കൂടും എന്നാണ് വിദ്യാബാലൻ പറയുന്നത്. ‘ലൈംഗികത
പോലും പ്രകടിപ്പിക്കാതെ ഒതുങ്ങിക്കൂടി ജീവിക്കാനാണ് സ്ത്രീകളെ പഠിപ്പിക്കുക. മുൻപ ഞാൻ ജീവിതത്തിൽ വളരെ സീരിയസായിരുന്നു. ഇപ്പോൽ ഓരോ ചെറിയ കാര്യങ്ങളിലും ഞാൻ സന്തോഷിക്കുകയും ആഘോഷിക്കുകയും ചെയ്യാറുണ്ട്‘
വിദ്യ ബാലൻ പറഞ്ഞു.
‘പ്രായം കൂടുംതോറും സ്ത്രീകൾ സമൂഹത്തെക്കുറിച്ച് ചിന്തിക്കുന്നത് അവസാനിപ്പിച്ച് സ്വന്തം ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ തുടങ്ങും. ഇരുപതുകളിൽ സ്വപ്നങ്ങളെ സ്നേഹിച്ചു. മുപ്പതുകളിൽ സ്വയം തിരിച്ചറിഞ്ഞു. ഇനി നാൽപ്പതുകളിൽ സ്വയം സ്നേഹിച്ച് ജീവിക്കുമെന്നും വിദ്യ ബാലൻ പറയുന്നു. ഇക്കഴിഞ്ഞ ജനുവരി ഒന്നിനാണ് വിദ്യ ബാലന് 40 വയസ് പൂർത്തിയായത്.