മമ്മൂട്ടിയും കൊച്ചുണ്ടാപ്രിയും കണ്ടുമുട്ടി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Last Modified തിങ്കള്‍, 4 ഫെബ്രുവരി 2019 (10:50 IST)
ബ്ലസിയും മമ്മൂട്ടിയും ഒന്നിച്ച ആദ്യ ചിത്രമായിരുന്നു കാഴ്‌ച. പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ഈ ചിത്രം മലയാള സിനിമയിൽ തന്നെ ചലനം സൃഷ്‌ടിച്ചിരുന്നു. മമ്മൂട്ടിയെപോലെ തന്നെ 'കാഴ്‌ച'യിൽ നിന്ന് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമായിരുന്നു കൊച്ചുണ്ടാപ്രി.

ബ്ലസി സംവിധാനം ചെയ്ത സിനിമ പുറത്തിറങ്ങി 15 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. മലയാളത്തിലെ വാണിജ്യ സിനിമകളധികവും ജീവിത ഗന്ധിയല്ലാത്ത ഹാസ്യകഥകളുമായി പുറത്തിറങ്ങുമ്പോഴാണ് ഗുജറാത്ത് ഭൂകമ്പം ചിതറിച്ച ഒരു ബാലന്റെ കഥ ചിത്രീകരിക്കുന്ന കാഴ്ച പുറത്തിറങ്ങുന്നത്.

ചിത്രത്തില്‍ മാധവന്‍ എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ മകനായ പവന്‍ എന്ന കൊച്ചുണ്ടാപ്രിയായി എത്തിയത് മാസ്റ്റര്‍ യഷ് ആയിരുന്നു. ചിത്രം പുറത്തിറങ്ങി പതിനഞ്ച് വര്‍ങ്ങള്‍ പിന്നിടുമ്പോഴാണ് കാഴ്‌ചയിലെ മാധവനും കൊച്ചുണ്ടാപ്രിയും വീണ്ടും കണ്ടുമുട്ടിയിരിക്കുന്നത്.

ശനിയാഴ്ച മട്ടാഞ്ചേരി ഗുജറാത്തി സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഇരുവരും കണ്ടത്. വേദിയില്‍ മമ്മൂട്ടി സംസാരിച്ചതിന് ശേഷമാണ് യഷ് അവിടെ എത്തിയിട്ടുണ്ടെന്ന വിവരം സംഘാടകര്‍ അറിയിച്ചത്. തുടര്‍ന്ന് വേദിയിലെത്തിയ യഷിനെ മമ്മൂട്ടി സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുകയും ചെയതു.

മമ്മൂട്ടിയും യഷും ഒരുമിച്ചുനിൽക്കുന്ന ഫോട്ടോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഈ ഒരൊറ്റ ചിത്രത്തിൽ മാത്രമാണ് യഷ് അഭിനയിച്ചിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :