സംസ്ഥാനത്ത് കറന്റ് ബിൽ ഉയരും; ഇരുട്ടടിക്ക് സർക്കാർ
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ വൈദ്യുതി മേഖലയിൽ കടുത്ത പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. അതിനൊപ്പം വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള ആലോചനയിലാണ് സർക്കാർ. അധിക വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുമെന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനം.
വൈദ്യുതി പ്രതിസന്ധി തുടരുന്നതിനാൽ അധിക വിലയ്ക്ക് വൈദ്യുതി വാങ്ങാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സാധാരണയായി റെഗുലേറ്ററി കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള യൂണിറ്റിന് പരമാവധി 10 രൂപ എന്ന പരിധി മറികടന്ന് കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങാനാണ് സർക്കാർ ആലോചിക്കുന്നത്.
ഒക്ടോബറിലെ പവർകട്ട് ഒഴിവാക്കാനായി ഹിമാചൽ പ്രദേശിൽ നിന്ന് യൂണിറ്റിന് 14.50 രൂപ നിരക്കിൽ 800 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി ധാരണയായിട്ടുണ്ട്. റെഗുലേറ്ററി കമ്മീഷന്റെ അനുമതി വാങ്ങാതെയാണ് കൂടിയ വിലയ്ക്ക് സർക്കാർ വൈദ്യുതി വാങ്ങാൻ ഒരുങ്ങുന്നത്. നിലവിൽ സർക്കാർ അധികാരത്തിലെത്തിയ ശേഷം സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചിരിക്കുകയാണ്.
കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതോടെ കെ.എസ്.ഇ.ബിയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകും. ഇത് പരിഹരിക്കാനായി സർചാർജായി കറന്റ് ബില്ലിൽ ഇരുട്ടടിയുണ്ടാകുമെന്ന് ഉറപ്പാണ്.
