അനുബന്ധ വാര്‍ത്തകള്‍
- 'മിഠായി കഴിച്ചാല്‍ പുഴുപ്പല്ല് വരും'; കുഞ്ഞു വായില്‍ വലിയ സംസാരവുമായി ദിലീപിന്റേയും കാവ്യയുടേയും മഹാലക്ഷ്മി, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
- ദിലീപ് ചിത്രവും തിയറ്ററുകളിലേക്ക് ഇല്ല, ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് 'കേശു ഈ വീടിന്റെ നാഥന്', മോഷന്‍ പോസ്റ്റര്‍
- ദിലീപും കാവ്യയും മാത്രമല്ല ഒപ്പം മകളുമുണ്ടായിരുന്നു, താരമായി മഹാലക്ഷ്മി, വീഡിയോ
- റിലീസിനൊരുങ്ങി ദിലീപിന്റെ ചിത്രം, 'കേശു ഈ വീടിന്റെ നാഥന്' പുതിയ വിവരങ്ങളുമായി സംവിധായകന് നാദിര്‍ഷ
- ദിലീപിനൊപ്പം കാവ്യ, പുത്തന്‍ ചിത്രം വൈറലാകുന്നു
ദിലീപിനും കാവ്യയ്ക്കും ഒപ്പം മീനാക്ഷിയെ കാണാനില്ലല്ലോ എന്ന് ആരാധകര്‍; മീനാക്ഷി ഇപ്പോള്‍ ഉള്ളത് ഇവിടെ !
ദിലീപ് - മഞ്ജു വാര്യര്‍ എന്നിവരുടെ മകളാണ് മീനാക്ഷി ദിലീപ്. ദിലീപും മഞ്ജു വാര്യരും നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയ ശേഷം അച്ഛന്‍ ദിലീപിനൊപ്പം നില്‍ക്കാനാണ് മീനാക്ഷി തീരുമാനിച്ചത്. മഞ്ജുവുമായുള്ള ബന്ധം വേര്‍പ്പെടുത്തി അധികം കഴിയാതെ തന്നെ ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുകയായിരുന്നു. ഇരുവര്‍ക്കും മഹാലക്ഷ്മി എന്ന് പേരുള്ള മകളുണ്ട്. ദിലീപ്, കാവ്യ, മീനാക്ഷി, മഹാലക്ഷ്മി എന്നിവര്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. പൊതു പരിപാടികള്‍ക്ക് പോകുമ്പോള്‍ പലപ്പോഴും ദിലീപിനും കാവ്യയ്ക്കും ഒപ്പം മീനാക്ഷിയും ഉണ്ടാകാറുണ്ട്. എന്നാല്‍, കഴിഞ്ഞ കുറച്ച് നാളുകളായി മീനാക്ഷി താരദമ്പതികള്‍ക്കൊപ്പം ഇല്ല. പല ആരാധകരും അതിന്റെ കാരണം തിരക്കുന്നുണ്ട്. പഠനാവശ്യങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലായതിനാലാണ് മീനാക്ഷിയെ ഇവര്‍ക്കൊപ്പം കാണാത്തത്.
മീനാക്ഷി ചെന്നൈയില്‍ മെഡിസിന് പഠിക്കുകയാണ്. ചെന്നൈയിലുള്ള മീനാക്ഷി ഒഴിവ് ദിവസങ്ങളിലാണ് ഇപ്പോള്‍ നാട്ടിലേക്ക് വരുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 19 ന് മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ എല്ലാ പരിപാടികള്‍ക്കും ചുക്കാന്‍ പിടിച്ച് മീനാക്ഷിയും ഉണ്ടായിരുന്നു. പിറന്നാള്‍ ആഘോഷത്തിനിടയിലെ കുടുംബ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.