കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 7 ഡിസംബര്‍ 2021 (14:36 IST)
അടുത്തിടെയായിരുന്നു ദിലീപും കാവ്യയും തങ്ങളുടെ അഞ്ചാം വിവാഹവാര്‍ഷികം ആഘോഷമാക്കിയത്.2016 നവംബര്‍ 25 നായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹ വാര്‍ഷിക ദിനത്തില്‍ കാവ്യയ്ക്ക് നല്‍കിയ സര്‍പ്രൈസ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ദിലീപിനൊപ്പം കാവ്യ നില്‍ക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വൈറലാകുന്നത്.
വോയിസ് ഓഫ് സത്യനാഥന്‍ എന്ന സിനിമയുടെ തിരക്കിലായിരുന്നു ദിലീപ്.ഏറേ നാളുകള്‍ക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടില്‍, ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വോയിസ് ഓഫ് സത്യനാഥന്‍'.ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.