Vidaamuyarchi: കാത്തിരിപ്പിന് വിരാമം; ത്രസിപ്പിച്ച് തലയുടെ 'വിടാമുയർച്ചി' ടീസർ

നിഹാരിക കെ എസ്| Last Modified വെള്ളി, 29 നവം‌ബര്‍ 2024 (12:35 IST)
കാത്തിരിപ്പിന് വിരാമമിട്ട് തല അജിത് നായകനാകുന്ന വിടാമുയർച്ചിയുടെ ടീസർ പുറത്ത്. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിനായി ഏറെ നാളായി കാത്തിരിക്കുകയാണ് ആരാധകർ. ഒരു പക്കാ എൻ്റർടൈയ്നർ ആകും ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്. ചിത്രത്തിലെ അജിത്തിന്റെ കഥാപത്രം ആരെയോ തേടിനടക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പൊങ്കൽ റിലീസായി ചിത്രം ജനുവരിയിൽ തിയേറ്ററുകളിലെത്തും. തൃഷയാണ് നായിക. മങ്കാത്ത’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണിത്. മഗിഴ് തിരുമേനി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്.

അനിരുദ്ധ് രവിചന്ദർ സംഗീതം നൽകുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. വമ്പൻ തുകക്ക് ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും സ്വന്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സിന് ഏകദേശം 75 കോടിയാണ് ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പല കാരണങ്ങൾ കൊണ്ട് സിനിമയുടെ ചിത്രീകരണം ഇടയ്ക്കിടെ മുടങ്ങിയിരുന്നു. ചിത്രീകരണത്തിനിടെ സിനിമയുടെ കലാസംവിധായകൻ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയും ഷൂട്ടിംഗ് നിർത്തിവെക്കുകയുമുണ്ടായി. ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് അജിതിന് പരിക്കേറ്റതിനെത്തുടർന്ന് നടൻ ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്തു. ചിത്രം അണിയറപ്രവർത്തകർ ഉപേക്ഷിച്ചോയെന്ന സംശയങ്ങൾ ബലപ്പെടുമ്പോഴാണ് ടീസറുമായി ടീം എത്തിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :