നിഹാരിക കെ എസ്|
Last Modified വെള്ളി, 29 നവംബര്‍ 2024 (09:50 IST)
ദുബായ്: പേരിലെ 'ബച്ചൻ' ടാഗ് ഒഴിവാക്കി ഐശ്വര്യ റായ്. ബുധനാഴ്ച ദുബായിൽ നടന്ന ഗ്ലോബൽ വിമൻസ് ഫോറത്തിന്‍റെ പരിപാടിയില്‍ ഐശ്വര്യ പങ്കെടുത്തതാണ് പുതിയ ചർച്ചാ വിഷയം. അവിടെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ഒരു പ്രഭാഷണത്തിനാണ് ഐശ്വര്യ ക്ഷണിക്കപ്പെട്ടത്. എന്നാല്‍ ഐശ്വര്യ
സ്റ്റേജിൽ കയറുമ്പോൾ, അവളുടെ പിന്നിലെ സ്‌ക്രീനിൽ "ഐശ്വര്യ റായ് , ഇന്‍റര്‍നാഷണല്‍ സ്റ്റാർ" എന്നാണ് പ്രദർശിപ്പിച്ചത്. "ബച്ചൻ" എന്ന കുടുംബപ്പേര് ഒഴിവാക്കിയാണ് ഐശ്വര്യ എത്തിയത്.
അഭിഷേകിന്‍റെയും ഐശ്വര്യ റായ് ബച്ചന്‍റെയും വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ കുറച്ച് നാളുകളായി പ്രചരിക്കുന്നുണ്ട്. ജൂലൈയിൽ നടന്ന അംബാനി
വിവാഹത്തിൽ അഭിഷേകും ഐശ്വര്യയും വെവ്വേറെ എത്തിയതോടെയാണ് ഈ കിംവദന്തികൾ പ്രചരിച്ച് തുടങ്ങിയത്. ഇരുവരും വിവാഹമോചനത്തിന് ശ്രമിക്കുകയാണെന്ന റിപ്പോർട്ട് ബച്ചൻ കുടുംബം പരോക്ഷമായി നിഷേധിച്ചിട്ടുണ്ട്.
നേരത്തെ ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ, മകൾ ആരാധ്യയെ നോക്കിയതിന് ഐശ്വര്യയ്ക്ക് അഭിഷേക് ബച്ചൻ നന്ദി പറഞ്ഞിരുന്നു. മക്കളെ വളർത്തുന്നതിനായി സ്വയം സമർപ്പിച്ച് അഭിഷേക് ബച്ചന്‍റെ അഭിനയ ജീവിതത്തിനായി മാറിനിൽക്കാൻ തീരുമാനിച്ചതെങ്ങനെയെന്ന് അദ്ദേഹം അനുസ്മരിച്ചു.